ഉപ്പുതറ കണ്ണംപടിയിലെ സ്കൂൾ പരിസരം ശുചീകരിച്ച് മാതൃകയായി നിർമ്മാണ തൊഴിലാളികൾ
നിർമ്മാണ തൊഴിലാളി യൂണിയൻ (സി. ഐ. ടി. യു) വളകോട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കണ്ണംമ്പടി ഗവ. ട്രൈബൽ ഹൈസ്കൂളിൻ്റെ പരിസരം ശുചീകരിച്ചു.സ്കൂൾ പരിസരം കാടുപിടിച്ച് കിടന്നത് മൂലം ഇഴജന്തുക്കളും മറ്റും സ്കൂളിൻ്റെ പരിസരത്ത് എത്തുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് നിർമ്മാണ തൊഴിലാളികൾ സ്കൂൾ പരിസരത്തെ കാടുപടലങ്ങൾ വെട്ടി വൃത്തിയാക്കിയത്. യൂണിയൻ സെക്രട്ടറി ബിജു അണിയറ ഉത്ഘാടനം ചെയ്തു.പ്രസിഡണ്ട് സുനിൽ റ്റി.എൻ , നേതൃത്വം നൽകി.

