ഫാ. ബന്നി മാമലശ്ശേരിയുടെ പൗരോഹിത്യ ശുശ്രൂഷയുടെ ജൂബിലി ആഘോഷം നടന്നു. യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി
കട്ടപ്പന സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ഫാ. ബന്നി മാമലശ്ശേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോടെയാണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായത്.യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ കൗൺസിലർമാരായ ജോയി ആനിത്തോട്ടം. സിജു ചക്കും മൂട്ടിൽ, ഷാജി കൂത്തോടി,ദേവാലയവികാരി ഫാ.അന്ത്രയോസ് അധ്യക്ഷനായിരുന്നു. സുവിശേഷ സമാജം സെക്രട്ടറി ജിജി കറുകയിൽ, ക്നാനായ അസോസിയേൻ അംഗം പി.റ്റി. മാത്തുക്കുട്ടി, ദേവാലയ സെക്രട്ടറി എം.എ.സൈമൺ, ബിനു രാഗേഷ്, കെ. രാജു മാരാംപറമ്പിൽ, റിഞ്ചു രാജു, തുടങ്ങിയവർ സംസാരിച്ചു തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.