ലൈഫ് ഭവന പദ്ധതിയിൽ പുതിയ വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ നിലവിലുണ്ടായിരുന്ന വീടുകൾ പൊളിച്ചു കളഞ്ഞ് ദുരിതത്തിലായ 18 കുടുംബങ്ങളുണ്ട്, ഇടുക്കി കാഞ്ചിയാറിൽ.പ്ലാസ്റ്റിക് പടുതകൾക്ക് കീഴിലാണ് ഇപ്പോൾ ഇവരുടെ ജീവിതം. പുതിയ വീടിനായി കെട്ടിയ തറയും പാതി പണിത ചുമരും ഒക്കെ നോക്കി നെടുവീർപ്പെട്ട് കഴിയുകയാണ് ഇവർ.