അർണക്കൽ എസ്റ്റേറ്റ് എൽപി സ്കൂളിൽ കിച്ചൻ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു
വണ്ടിപെരിയാർ അർണക്കൽ എസ്റ്റേറ്റ് എൽപി സ്കൂളിൽ കിച്ചൻ കം സ്റ്റോർ ഉദ്ഘാടനം വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് 6 ലക്ഷം രൂപ വിനിയോഗിച്ചാണ് കിച്ചൻ കം സ്റ്റോർ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. ചടങ്ങിൽ വണ്ടിപെരിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമൻ അധ്യക്ഷത വഹിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഡി അജിത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല കുളത്തുങ്കൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭാ ജെ, പീരുമേട് എൻ എം ഓ രഞ്ജിത്ത് മാത്യു, സ്കൂൾ മുൻ ഹെഡ്മാസ്റ്റർ ആർ കുമാർ, സീനിയർ അസിസ്റ്റന്റ് കമലാ റാണി, അധ്യാപകർ, പിടിഎ പ്രതിനിധികൾ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.