ഇടുക്കി മുരിക്കാശ്ശേരിയിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ മാലിന്യ സംഭരണ കേന്ദ്രമാക്കി മാറ്റിയതിൽ വ്യാപക പ്രതിഷേധം

May 19, 2024 - 15:37
 0
ഇടുക്കി മുരിക്കാശ്ശേരിയിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ മാലിന്യ സംഭരണ കേന്ദ്രമാക്കി മാറ്റിയതിൽ വ്യാപക പ്രതിഷേധം
This is the title of the web page

ഇടുക്കി ജില്ലാ പഞ്ചായത്ത് വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് ആസ്ഥാനമായ മുരിക്കാശ്ശേരിയിൽ നിർമ്മിച്ച കമ്യൂണിറ്റി ഹാൾ 2013-ലാണ് ഗ്രാമപഞ്ചായത്തിന് വിട്ടുനൽകുന്നത്. മുരിക്കാശ്ശേരി കേന്ദ്രീകരിച്ച് നടക്കുന്ന പൊതു പരിപാടികൾക്ക് മറ്റ് സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വാടകയ്ക്ക് പൊതു ജനങ്ങൾക്ക് ഉപയോഗിക്കാം എന്നതായിരുന്നു പ്രത്യേകത. നിരവധി പൊതു പരിപാടികൾ നടന്നുവന്നിരുന്ന ഈ കമ്യൂണിറ്റി ഹാൾ ഇപ്പോൾ വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് മാലിന്യ സംഭരണ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.

2006-ൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച കമ്മ്യൂണിറ്റി ഹാൾ ജില്ലാ പഞ്ചായത്തത് അംഗം ഷൈനി സജിയുടെ നിരന്തരമായ ശ്രമഫലമായാണ് പഞ്ചായത്തിന് വിട്ടുനൽകിയത്.2013 -ൽ പഞ്ചായത്ത് ഏറ്റെടുത്ത് ലക്ഷങ്ങൾ മുടക്കി അറ്റകുറ്റ പണികൾ നടത്തിയാണ് മനോഹരമായ ഓഡിറ്റോറിയമാക്കി മാറ്റിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ആരും തിരിഞ്ഞു നോക്കാത്തതിനാൽ സീലിംഗ് ഉൾപ്പെടെയുള്ള ഭാഗം പൊളിഞ്ഞു വീണ് ഹാൾ പൂർണ്ണമായി നശിച്ചു. മാലിന്യങ്ങൾ ശേഖരിക്കാൻ വേണ്ടി ഇത്രയും മനോഹരമായ ഹാൾ വിനിയോഗിക്കുന്നതിൽ നാട്ടുകാർക്ക് വലിയ പ്രതിഷേധമുണ്ട്. മുരിക്കാശ്ശേരി ടൗണിൻ്റെ ഹൃദയഭാഗത്തുള്ള ഈ ഓഡിറ്റോറിയത്തിലേക്ക് പഞ്ചായത്ത് അംഗം പോലും എത്തിനോക്കിയില്ലന്ന വിമർശനവും ശക്തമാണ്. മാലിന്യങ്ങൾ നീക്കം ചെയ്ത് കമ്മ്യൂണിറ്റി ഹാൾ മറ്റാവശ്യങ്ങൾക്കായി ഉപയോഗപ്രദമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow