ദേവികുളം താലൂക്ക് വ്യാപാരി വ്യവസായി സര്‍വ്വീസ് സഹകരണ സംഘത്തിന്റെയും കോട്ടയം കാരിത്താസ് ആശുപത്രിയുടെയും സഹകരണത്തോടെ അടിമാലിയില്‍ മെയ്‌ 19ന് സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും

May 19, 2024 - 15:46
 0
ദേവികുളം താലൂക്ക് വ്യാപാരി വ്യവസായി സര്‍വ്വീസ് സഹകരണ സംഘത്തിന്റെയും കോട്ടയം കാരിത്താസ് ആശുപത്രിയുടെയും സഹകരണത്തോടെ അടിമാലിയില്‍ മെയ്‌ 19ന് സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും
This is the title of the web page

ദേവികുളം താലൂക്ക് വ്യാപാരി വ്യവസായി സര്‍വ്വീസ് സഹകരണ സംഘത്തിന്റെയും കോട്ടയം കാരിത്താസ് ആശുപത്രിയുടെയും സഹകരണത്തോടെ അടിമാലിയില്‍ ഈ മാസം 19ന് സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജനറല്‍ മെഡിസിന്‍, ഗ്യാസ്‌ട്രോ എന്ററോളജി തുടങ്ങി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ക്യാമ്പ് നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അടിമാലിയിലെ സംഘം ഹെഡ് ഓഫീസ് ഹാളില്‍ വച്ചാണ് ഈ മാസം 19ന് സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്.സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ ആതുര സേവന രംഗത്ത് മറ്റൊരു കാല്‍വയ്‌പ്പോടെ സംഘം മുന്നോട്ടു പോകുന്നതിന്റെ ഭാഗമായിട്ടാണ് മെഡിക്കല്‍ ക്യാമ്പ് ക്രമീകരിച്ചിട്ടുള്ളത്.ക്യാമ്പിന്റെ ഉദ്ഘാടനം ഡോ. സത്യ ബാബു നിര്‍വ്വഹിക്കും.19ന് രാവിലെ പത്ത് മണി മുതല്‍ ക്യാമ്പ് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോട്ടയം കാരിത്താസ് ആശുപത്രിയിലെ വിദഗ്ത ഡോക്ടര്‍മാരുടെ സേവനം ക്യാമ്പിലൂടെ ലഭ്യമാക്കും.ജനറല്‍ മെഡിസിന്‍, ന്യൂറോളജി, ഡെര്‍മറ്റോളജി, ഗ്യാസ്‌ട്രോ എന്ററോളജി, കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ക്യാമ്പ് നടക്കും.രക്ത സമ്മര്‍ദ്ദം, രക്ത പരിശോധന എന്നിവയും മരുന്ന് വിതരണവും ഉണ്ടാകും.

അടിമാലി, ആനച്ചാല്‍, കുഞ്ചിത്തണ്ണി, ഇരുമ്പുപാലം, പത്താംമൈല്‍, വെള്ളത്തൂവല്‍, മൂന്നാര്‍ തുടങ്ങിയ ഇടങ്ങളില്‍ ബുക്കിംഗിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് 9446227063 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.ക്യാമ്പ് ദിവസം രാവിലെ 8 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും

What's Your Reaction?

like

dislike

love

funny

angry

sad

wow