കുട്ടിക്കാനം മുറിഞ്ഞപുഴക്ക് സമീപം കടുവാപാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു
കുട്ടിക്കാനം മുറിഞ്ഞപുഴക്ക് സമീപം കടുവാപാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു.കുമളിയിൽ നിന്ന് കൊല്ലത്തേയ്ക്ക് പോയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കൊല്ലം പൂയപ്പള്ളി സ്വദേശികളായ ഭദ്ര, സിന്ധു എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ മുണ്ടക്കയത്തെയും രണ്ടുപേരെ പാലായിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കടുവപാറയ്ക്ക് സമീപം റോഡ് അരികിലെ ക്രാഷ്ബാരിയർ തകർത്ത് വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

