നൂറുമേനി വിജയാഹ്ലാദം പങ്കിട്ട് സംസ്ഥാനത്തെ ഏക സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളായ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.ഹൈസ്ക്കൂളിലെ പത്താം ക്ലാസുകാർ

May 9, 2024 - 17:31
 0
നൂറുമേനി വിജയാഹ്ലാദം പങ്കിട്ട്
സംസ്ഥാനത്തെ ഏക സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളായ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.ഹൈസ്ക്കൂളിലെ
പത്താം ക്ലാസുകാർ
This is the title of the web page

കേരള സിലബസിൽ സംസ്ഥാനത്തെ ഏക സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളായ ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.ഹൈസ്കൂൾ ശാന്തിഗ്രാമിന് ഇത്തവണയും എസ് എസ് എൽ സി ക്ക് നൂറുമേനി വിജയം. പരീക്ഷയെഴുതിയ 148 പേരും ജയിച്ചു. 27 കുട്ടികൾ ഫുൾ എപ്ലസ് നേടി. 9 കുട്ടികൾ 9 എ പ്ലസ് കരസ്ഥമാക്കി. മികച്ചവിജയത്തിൻ്റെ സന്തോഷം പങ്കിടാൻ സ്കൂളിലെത്തിയ കുട്ടികളെ അധ്യാപകരും പി ടി എ യും ചേർന്ന് അഭിനന്ദിച്ചു.മധുരം നല്കിയാണ് കുട്ടികളുടെ വിജയം സ്കൂളധികൃതർ പങ്കുവച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനത്തിൻ്റെ ഫലമാണ് സ്കൂളിൻ്റെ വിജയമെന്ന് പി ടി എ പ്രസിഡൻറ് കെ.ജെ ഷൈൻ പറഞ്ഞു.കെ.ജി വിഭാഗം മുതൽ 10 വരെ ക്ലാസുകളിൽ വിവിധ വിഭാഗങ്ങളിലായി 2000 ത്തോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. യൂണിഫോമിലെ ജൻറർ തുല്യത കൊണ്ട് സംസ്ഥാന ശ്രദ്ധ പിടിച്ചുപറ്റിയ സ്കൂളാണ് ഗാന്ധിജി സ്കൂൾ. പ്രധാനധ്യാപിക രാധികാ ദേവി, സീനിയർ അസി. ഉഷ കെ.എസ്, എസ്എംസി, പി ടി എ ഭാരവാഹികളായ സജിദാസ് മോഹൻ, റിൻസ് ചാക്കോ, പി.ബി.ഷാജി, കെ.ജി അജിത, അനീഷ്, സന്തോഷ് മഞ്ഞാടി, രാജീവ് കണ്ണാന്തറ, ബിനോയി, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow