ഇടുക്കി ഐ.സി.ഡി.എസിൽ നിന്ന് വിരമിക്കുന്ന അംഗൻവാടി ജീവനക്കാർക്ക് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രസിഡന്റ് രാജീചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിലുള്ള ആറു പഞ്ചായത്തുകളിലെ അംഗൻവാടി കളിൽ പതിറ്റാണ്ടുകളായി ജോലി ചെയ്തിരുന്ന ഗ്രേസി സ്റ്റീഫൻ, ലളിത കെ കെ, വിനോദിനി വി കെ , ത്രേസ്യാമ്മ എം സി , ജാൻസി റ്റി പി, സിസിലി പി വി , ഇന്ദിര എൻ.ജി, റോസക്കുട്ടി പി ജെ , പത്മിനി എ.കെ ലീലാമ്മ എംജി എന്നീ പത്ത് ജീവനക്കാരാണ് സർവ്വീസിൽ നിന്ന് വിരമിക്കുന്നത്. തടിയംപാട് കമ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജി ചന്ദ്രൻ ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് സിബിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു.ഇടുക്കി ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസർ മിനി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. വിരമിക്കുന്ന ജീവനക്കാരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉഷാ മോഹൻ, റിൻ്റുമോൾ വർഗ്ഗീസ് , പ്രൊജക്റ്റ് ലീഡർ ഡോളി എൻ.കെ. ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ലാലി മാത്യു, ഇന്ദുലേഖ ടി.ആർ, ലിജാ , നിഷാമോൾ വി.വി., ആര്യരമേശ്, ഉമൈബത്, കുമാരി വി.വി. ഗ്രൂപ്പ് ലീഡർ മാരായ സാലി ജോർജ്, സിനി തോമസ്, ഷിജി, റെജീന, ലൂസി , ജോളി, ഗീത, സരസമ്മ എന്നിവരും മറ്റ് അംഗൻവാടി ജീവനക്കാരും പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് വിരമിക്കുന്ന ജീവനക്കാർ അവരുടെ അനുഭവങ്ങളും പങ്കുവച്ചു.

