കട്ടപ്പനയിൽ യുവാവിന് സൂര്യാഘാതമേറ്റു ; ഐറ്റിഐ ജങ്ഷൻ സ്വദേശി തെക്കേക്കുറ്റ് റോബിൻ കുര്യാക്കോസിനാണ് കയ്യിൽ പൊള്ളലേറ്റത്
പ്ലംബറായ റോബിൻ ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ പോകും വഴിയാണ് ഇടത് കയ്യിൽ സൂര്യാഘാതമേറ്റത് .കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.കയ്യിൽ നീറ്റൽ അനുഭവപ്പെട്ട് പരിശോധിച്ചപ്പോഴാണ് പൊള്ളലേറ്റത് റോബിന്റെ ശ്രദ്ധയിൽപ്പെട്ടത്.ഏതാനും ദിവസങ്ങൾക്ക് മുൻപ് കട്ടപ്പന സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും സൂര്യാഘാതം ഏറ്റിരുന്നു .ചൂടുകുരു, നിര്‍ജലീകരണം, സൂര്യാഘാതം മൂലമുണ്ടാകുന്ന പൊള്ളല്‍,തളര്‍ച്ച, തിണര്‍പ്പ്, കോച്ചിവലിവ്, ശരീരവേദന, വിറയല്‍, ക്ഷീണം, ഉണങ്ങിവരണ്ട വായ, മൂത്രം മഞ്ഞനിറമാകുക എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.കുഴിഞ്ഞുതാണ കണ്ണുകള്‍, ഉണങ്ങി വരണ്ട ത്വക്ക്, മൂത്രതടസം, ബോധക്ഷയം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.സൂര്യാഘാതവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പാക്കാൻ എല്ലാ പി.എച്ച്.സി., സി.എച്ച്.സി. മെഡിക്കൽ ഓഫീസർമാർക്കും താലൂക്ക്, ജില്ല, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടുമാർക്കും അടിയന്തര നിർദേശം നൽകാനും ഡി.എം.ഒ.മാർക്ക് ആരോഗ്യ വകുപ്പ് നിർദേശം നൽകി.