അകാലത്തിൽ ജീവൻ പൊലിഞ്ഞ മാധ്യമപ്രവർത്തകൻ്റെ അനുസ്മരണ ദിനത്തിൽ നിർധനർക്ക് ജീവൻ്റെ കരുതലായ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Apr 29, 2024 - 12:18
Apr 29, 2024 - 12:19
 0
അകാലത്തിൽ  ജീവൻ പൊലിഞ്ഞ മാധ്യമപ്രവർത്തകൻ്റെ അനുസ്മരണ ദിനത്തിൽ നിർധനർക്ക് ജീവൻ്റെ കരുതലായ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
This is the title of the web page

അകാലത്തിൽ ജീവൻ പൊലിഞ്ഞ മുൻ മാധ്യമപ്രവർത്തകനും ടൂറിസം സംരംഭകനുമായിരുന്ന ബോബി മാത്യുവിന്റെ മൂന്നാമത് ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ചാണ് ബോബി മാത്യു ചാരിറ്റബിൾ ട്രസ്റ്റിന്റെയും മുണ്ടക്കയംമെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പീരുമേട് എബിജി ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് . ഹൈറേഞ്ചിലെ ആദ്യകാല മാധ്യമപ്രവർത്തകനായിരുന്നു ബോബി മാത്യു സൂര്യ ടിവിയുടെ ഇടുക്കി ജില്ല റിപ്പോർട്ടറും ടൂറിസം സംരംഭകനുമായിരുന്നു. 2021ൽ കോവിഡ് കാലത്തായിരുന്നു ബോബി മാത്യു അകാലത്തിൽ ഈ ലോകത്തോട് വിട പറഞ്ഞത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി ബോബി മാത്യുവിന്റെ അനുസ്മരണ ചടങ്ങുകൾ മാധ്യമപ്രവർത്തകരുടെയും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടന ഭാരവാഹികളുടെയും നേതൃത്വത്തിൽ പീരുമേട്ടിൽ സംഘടിപ്പിച്ചു വന്നിരുന്നു. എന്നാൽ ഇത്തവണ സാമൂഹി നന്മകൾ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന പ്രിയപ്പെട്ട ബോബി മാത്യുവിന്റെ മൂന്നാമത് അനുസ്മരണ ദിനത്തിൽ സമൂഹ നന്മ ലക്ഷ്യമിട്ടുകൊണ്ടാണ് ബോബി മാത്യു മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ പീരുമേട് തോട്ടം മേഖലയിലെ നിർധന രോഗികൾക്ക് കൂടുതൽസൗകര്യ ചികിത്സ ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചത്. ബോബി മാത്യുവിന്റെ മൂന്നാമത് അനുസ്മരണ ദിനാചരണം ജനന നന്മയ്ക്ക് ഉപകാരപ്രമാദമായ രീതിയിൽ ആയിരിക്കണം എന്ന നിലയിലാണ് ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ബോബി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി രഞ്ജിത എം തോമസ് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പീരുമേട് എബിജി ഹാളിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് രാവിലെ 9 .30 മുതൽഉച്ചയ്ക്ക് 1.30 വരെയാണ് സംഘടിപ്പിച്ചത്. സൗജന്യ മെഡിക്കൽ ക്യാമ്പിൽവിവിധ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാക്കുവാൻ സാധിച്ചതായി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് പി ആർ ഓ അരുൺ ആണ്ടൂർ പറഞ്ഞു.സൗജന്യ മെഡിക്കൽ ക്യാമ്പിൽ ജനറൽ സർജറി വിഭാഗത്തിൽ ഡോക്ടർ നന്ദകുമാർ എസിന്റെ നേതൃത്വത്തിൽ വെരിക്കോസ് വെയിൻ തൈറോയ്ഡ് ഹെർണിയ പൈൽസ് അപ്പന്റിസൈറ്റിസ് ഫിസ്റ്റുല ശരീരത്തിലെ മുഴകൾ എന്നിവയിൽ വിദഗ്ധ പരിശോധന നൽകി.രോഗികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർ ദിവ്യയുടെ നേതൃത്വത്തിൽ സ്ത്രീസംബന്ധമായ രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ നിർദ്ദേശവും നൽകി.അസ്ഥിരോഗ വിഭാഗത്തിൽ ഡോക്ടർ അരുൺ സേവ്യ നേതൃത്വത്തിൽ മുട്ടുവേദന കഴുത്തുവേദന തോളല്ല് വേദന നട്ടെല്ല് വേദന തുടങ്ങിയ രോഗങ്ങൾക്കുള്ള വിദഗ്ധ ചികിത്സ നിർദ്ദേശവും നൽകിയിരുന്നു.  സൗജന്യ മെഡിക്കൽ ക്യാമ്പിൽ പ്രഥമദൃഷ്ട്യാ ഉള്ള രോഗങ്ങൾക്ക് വിധക്തർ ചികിത്സ നിർദ്ദേശവും സൗജന്യ മരുന്ന് വിതരണവുമാണ് നൽകിയിരുന്നത്. പീരുമേട് തോട്ടം മേഖലയിൽ നിന്നും നിരവധി ആളുകൾക്ക് പ്രയോജനപ്രദമായ സൗജന്യ മെഡിക്കൽ ക്യാമ്പിന് ബോബി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് വിജു പി ചാക്കോ സെക്രട്ടറി പ്രൊഫസർ രഞ്ജിത എം തോമസ് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ പി ആർ ഓ അരുൺ ആണ്ടൂർ എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow