ഇടുക്കി പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ജോയ്സ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽഡിഎഫ് മുവാറ്റുപുഴ മുളവൂർ ലോക്കൽ റാലിയും പൊതുസമ്മേളനവും നടന്നു

Apr 19, 2024 - 16:29
 0
ഇടുക്കി പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി  അഡ്വ.ജോയ്സ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം  എൽഡിഎഫ് മുവാറ്റുപുഴ   മുളവൂർ ലോക്കൽ റാലിയും പൊതുസമ്മേളനവും നടന്നു
This is the title of the web page

ഇടുക്കി പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ജോയ്സ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽഡിഎഫ് മുവാറ്റുപുഴ മുളവൂർ ലോക്കൽ റാലിയും പൊതുസമ്മേളനവും നടന്നു. മുളവൂർ പൊന്നിരിക്കപ്പറമ്പിൽ നിന്നും ആരംഭിച്ച റാലി മുളവൂർ പി ഒ ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കമ്മറ്റി ചെയർമാൻ പി വി ജോയി അധ്യക്ഷത വഹിച്ചു. ഇലക്ഷൻ കമ്മറ്റി കൺവീനർ ഒ കെ മുഹമ്മദ് സ്വാഗതം പറഞ്ഞു. മുൻ എംഎൽഎ എൽദോ എബ്രഹാം, സി പി എം ഏരിയ കമ്മറ്റി അംഗം എം ആർ പ്രഭാകരൻ, വി എസ് മുരളി, സീന ബോസ്, യു പി വർക്കി, എം വി സുഭാഷ്, ഇ എം ഷാജി ബെസ്സി എൽദോ, ദീപ റോയി, പി ജി പ്രദീപ് കുമാർ എന്നിവർ സംബന്ധിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow