ജനം ആഗ്രഹിക്കുന്നത് എൽ.ഡി.എഫിന്റെ സമ്പൂർണ്ണ തോൽവി : ചാണ്ടി ഉമ്മൻ

Apr 19, 2024 - 16:24
 0
ജനം ആഗ്രഹിക്കുന്നത് എൽ.ഡി.എഫിന്റെ സമ്പൂർണ്ണ തോൽവി : ചാണ്ടി ഉമ്മൻ
This is the title of the web page

 പിണറായി വിജയനും സംഘവും കാത്തിരിക്കുന്നത് ചരിത്രത്തിലെ സമ്പൂർണ്ണ പരാജയമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ജനങ്ങളെ ഇത്രയധികം ദ്രോഹിച്ച സർക്കാർ വേറെയില്ല.യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ ഇടുക്കി നിയോജക മണ്ഡല പൊതു പര്യടനം ഗാന്ധി നഗർ കോളനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.ഒരവസരത്തിനായി കേരള ജനത കാത്തിരിക്കുകയാണ്. ഈ ലോക്സഭ തെരഞ്ഞെടുപ്പ് അതിനുള്ള അവസരമായി ജനം വിധിയെഴുതും.എം.കെ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുൻ ഡിസിസി പ്രസിഡന്റ്‌ ജോയി തോമസ്, എം.എൻ ഗോപി, എ.പി ഉസ്മാൻ, എം.ജെ ജേക്കബ്, സി.പി സജീൽ, ജോയി കൊച്ചുകരോട്ട്, ഷൈനി സജി, എം.കെ നവാസ്, അഗസ്തി അഴകത്ത്, വിജയകുമാർ മറ്റക്കര, ജെയ്സൺ കെ ആന്റണി, കെ.ബി സെൽവം, അനിൽ ആനക്കനാട്, ഡി.ഡി ജോസഫ്, കെ.കെ കുര്യൻ, ജോയി വർഗീസ്, സാം ജോർജ് എന്നിവർ സംസാരിച്ചു.വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി പഞ്ചായത്തുകളിലൂടെയാണ് ഇന്നലെ യുഡിഎഫ് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചത്.

രാവിലെ ഗാന്ധിനഗർ കോളനിയിൽ നിന്നും ആരംഭിച്ചു താന്നികണ്ടം, പെരുംങ്കാല, മണിയാറൻകുടി, മുസ്ലിം പള്ളിക്കവല, ഭൂമിയാംകുളം, മുളകുവള്ളി, പള്ളിതാഴെ, തടിയമ്പാട്, കരിമ്പൻ, അട്ടിക്കളം, ചുരുളി, ആൽപാറ, ചുരുളിപതാൽ, മഴുവടി, വെണ്മണി, പഴയരികണ്ടം, പൊന്നരത്താൻ, കഞ്ഞിക്കുഴി, കീരിത്തോട്, ചേലച്ചുവട് എന്നിവിടങ്ങളൽ എത്തിയ പര്യടനത്തിന് ആവേശകരമായ സ്വീകരണമാണ് വോട്ടർമാർ നൽകിയത്.പതിനാറാംകണ്ടം നിരപ്പ്, താഴെ പതിനാറാംകണ്ടം, മുരിക്കാശേരി, ജോസ്പുരം, ദൈവംമേട്, വാത്തിക്കുടി, പെരുംതോട്ടി, കനകക്കുന്ന്, തോപ്രാംകുടി, മേലേചിന്നാർ, ചെമ്പകപ്പാറ എന്നിവിടങ്ങളിലായിരുന്നു ഉച്ചക്ക് ശേഷം പര്യടനം.ചിന്നാർ , മങ്കുവ, കമ്പളികണ്ടം, ചിന്നാർ നിരപ്പ്, പണിക്കൻ കുടി, മുള്ളരികുടി, കൈലാസം, പെരിഞ്ചാംകുട്ടി, മുനിയറ, കൊമ്പോടിഞ്ഞാൽ എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിച്ച ശേഷം വൈകിട്ട് പാറത്തോട് സമാപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow