അടിമാലി ചീയപ്പാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു.
അടിമാലി ചീയപ്പാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. എയർപോർട്ടിൽ പോയി മടങ്ങിവരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.വാഹനത്തിൽ ഉണ്ടായിരുന്ന അടിമാലി പൊളിഞ്ഞ പാലം സ്വദേശികളായ നാലുപേർക്ക് നിസാര പരിക്കേറ്റു.ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.

