ഉപ്പുതറ ചപ്പാത്തിൽ സഹോദരന്മാർ തമ്മിൽ സംഘർഷം; പ്രശ്ന പരിഹാരത്തിന് എത്തിയ പോലീസിന് നേരെ ആക്രമണം

Apr 17, 2024 - 12:34
 0
ഉപ്പുതറ ചപ്പാത്തിൽ സഹോദരന്മാർ തമ്മിൽ സംഘർഷം; പ്രശ്ന പരിഹാരത്തിന് എത്തിയ  പോലീസിന് നേരെ ആക്രമണം
This is the title of the web page

ഉപ്പുതറ ചപ്പാത്തിൽ സഹോദരന്മാരുടെ വഴക്ക് തീർക്കാൻ എത്തിയ പോലീസിനെ അക്രമിച്ച് പരിക്കേൽപിച്ചു. ഉപ്പുതറ എസ് ഐ സലീം രാജിനെയും ഡ്രൈവർ കെ സി മനു മോനെയും ചപ്പാത്ത് മരുതുംപേട്ട വാതല്ലൂർ രാജീവും രഞ്ജിത്തുമാണ് അക്രമിച്ച് പരുക്കേൽപിച്ചത്.തിങ്കളാഴ്ച ഉച്ച മുതൽ സഹോദരന്മാരായ രാജീവും രഞ്ജിത്തും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ഇത് സംഘർഷത്തിൽ എത്തുകയുമായിരുന്നു. അസഭ്യവർഷവും ആരംഭിച്ചതോടെ സമീപവാസികൾ പഞ്ചായത്തംഗത്തെ വിവരം അറിയിച്ചു.

പഞ്ചായത്തംഗം മണിക്കൂറുകൾ പരിശ്രമിച്ചിട്ടും ഇരുവരും സമാധാനത്തിലേക്ക് വന്നില്ല. രാത്രിയിലും ബഹളം തുടർന്നപ്പോൾ പഞ്ചായത്ത് അംഗം ബി ബിനു പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ ഇരുവരും പോലീസിന് നേരെ തിരിഞ്ഞു. എസ് ഐയെ തടഞ്ഞ് വയ്ക്കുകയും കല്ലിന് ഇടിച്ച് പരിക്കേൽപിക്കുകയും ചെയ്തു. എസ് ഐ സലീം രാജിന് കൈക്ക് പരിക്കേറ്റു .ഇതിൽ ഒരാളെ പിടിച്ച് കൊണ്ട് വരാൻ ശ്രമിച്ചപ്പോഴായിരുന്നു കല്ലിന് ആക്രമിച്ചത്. പരിക്കേറ്റ ഇരുവരും ചികിത്സ തേടി. പോലീസ് ഇരുവർക്കുമെതിരെ 353, 332, 294 B,506 , 34 എന്നീ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow