സഞ്ചാരികൾക്ക് നേരെ മദ്യപിച്ച് ആക്രമണം നടത്തിയ മൂന്നുപേർ പിടിയിൽ

Apr 17, 2024 - 13:24
Apr 17, 2024 - 13:27
 0
സഞ്ചാരികൾക്ക് നേരെ മദ്യപിച്ച് ആക്രമണം നടത്തിയ മൂന്നുപേർ പിടിയിൽ
This is the title of the web page

കഴിഞ്ഞ പതിനാലാം തീയതിയാണ് ചെറായിൽ നിന്നും ആനക്കുളം കാണുവാൻ എത്തിയ സ്ത്രീകളെ അടക്കമുള്ള വിനോദസഞ്ചാരികൾക്ക് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. പരസ്യമായി മദ്യപിച്ച് അസഭ്യവർഷം നടത്തി സഞ്ചാരികളെ പോകാന്‍ അനുവദിക്കാതെ വന്നതോടെ ഇവർ തന്നെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. നാട്ടുകാരൻ ഇടപെട്ടിട്ടും മദ്യപസംഘ സഞ്ചാരികളെ പോകാൻ അനുവദിച്ചില്ല. തുടർന്ന് പോലീസ് എത്തിയാണ് സഞ്ചാരികളെ ഇവിടെ നിന്നും അയച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് സഞ്ചാരികൾ മൂന്നാർ പോലീസിൽ പരാതി നൽകുകയായിരുന്നു. സഞ്ചാരികളുടെ പരാതിയിലാണ് ആനക്കുളം സ്വദേശികളായ ജസ്റ്റിൻ ജോയ്. എം എസ് സനീഷ്. ബിജു കുഞ്ഞപ്പൻ എന്നിവരെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരെ ഇടിക്കാൻ ശ്രമിച്ച ജീപ്പും പോലീസ് പിടിച്ചെടുത്തു.മൂന്നാർ എസ് എച്ച്.ഒ രാജൻ കെ അരമനയുടെ നിർദ്ദേശപ്രകാരം എസ് ഐ മാരായ ശിവപ്രസാദ്, സജി എം ജോസ്, എസ് ഐ സാജു പൗലോസ്, സിപിഎം മനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow