ഇടുക്കി രാജാക്കാടിൽ ബസ് അപകടം:രണ്ട് പേർ മരിച്ചു
തമിഴ്നാട് ശിവഗംഗ യിൽ നിന്ന് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. കുമളിയിൽ നിന്ന് മൂന്നാറിലേയ്ക് പോകുന്നതിനിടെ രാജാക്കാട് വട്ടക്കണ്ണിപാറയിൽ വെച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഒരു കുട്ടിയും 20 വയസുള്ള ഒരാളുമാണ് മരണപെട്ടത്.പരുക്കേറ്റവരെ രാജാക്കടിലെ വിവിധ ആശുപത്രികളിലേയ്ക് മാറ്റി.



