കട്ടപ്പന വാഴവരയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. രാത്രികാലങ്ങളിൽ പോലീസിന്റെ പരിശോധന ശക്തമാക്കണമെന്ന് വ്യാപാരികൾ

ഏതാനും മാസങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് വാഴവര കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയുടെ മറവിൽ ആണ് വാഴവരയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളുടെ താഴ് തകർത്ത് മോഷണം ഉണ്ടായത്. വാഴവര ആശ്രമം പടിയിൽ സ്ഥിതിചെയ്യുന്ന വ്യാപാര സ്ഥാപനത്തിൽ നിന്നും 11000 രൂപ നഷ്ടപ്പെട്ടു. കടയിലെ ആവശ്യത്തിനായി ചില്ലറയായി സൂക്ഷിച്ച പണമാണ് നഷ്ടമായത്.
വാഴവര ടൗണിലെ സ്റ്റേഷനറി കടയിൽ നിന്നും 1800 രൂപയും നഷ്ടമായി. കൃത്യമായി ആളില്ലെന്ന് മനസ്സിലാക്കിയുള്ള മോഷണമാണ് നടന്നതെന്നാണ് വ്യാപാരികൾ പറയുന്നു. ആദ്യം കയറിയ സ്ഥാപനത്തിൽ നിന്നും ബൺ അടക്കമുള്ള ഭക്ഷ്യ വസ്തുക്കൾ എടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം മേഖലയിൽ പോലീസിന്റെ രാത്രികാല പട്രോളിംഗുകൾ ശക്തമാക്കണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത്. ഹൈറേഞ്ച് കേന്ദ്രീകരിച്ച് മോഷണങ്ങൾ പെരുകുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതും.