പൂപ്പാറയിൽ മിനി ബസ് മറിഞ്ഞു; 10 പേർക്ക് പരുക്ക്
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ തോണ്ടിമലക്കും പൂപ്പാറക്കും ഇടയിലുള്ള ഇരച്ചിൽപാറ ഭാഗത്ത് തമിഴ്നാട്ടിൽ നിന്ന് എത്തിയ മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു. തേനിയിൽ നിന്നും മൂന്നാറിലേക്ക് വന്ന വാഹനമാണ് രാവിലെ എട്ടരയോടെ അപകടത്തിൽപ്പെട്ടത്. കുട്ടികൾ ഉൾപ്പെടെ 25 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പത്തുപേർക്ക് നിസ്സാര പരുക്കേറ്റു. ഡ്രൈവറുടെ കാലൊടിഞ്ഞു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.



