ഇടുക്കി പാർലമെൻ് മണ്ഡലം എൽ.ഡി എഫ് സ്ഥാനാർത്ഥി അഡ്വ: ജോയ്സ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ക്ഷീര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉത്ഘാടനം ചെയ്തു

Apr 10, 2024 - 17:55
 0
ഇടുക്കി പാർലമെൻ്  മണ്ഡലം എൽ.ഡി എഫ് സ്ഥാനാർത്ഥി അഡ്വ: ജോയ്സ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ക്ഷീര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉത്ഘാടനം ചെയ്തു
This is the title of the web page

ഇടുക്കി പാർലമെൻ് മണ്ഡലം എൽ.ഡി എഫ് സ്ഥാനാർത്ഥി അഡ്വ: ജോയ്സ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ക്ഷീര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉത്ഘാടനം ചെയ്തു .പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പൊള്ളയായ വാഗ്ദാനങ്ങൾ നല്കി രാജ്യത്തെ ജനങ്ങളെ പറ്റിക്കുന്ന നിലപാടാണ് കേന്ദ്ര ഗവൺമെൻ്റ് സ്വീകരിക്കുന്നതെന്ന് ജെ.ചിഞ്ചുറാണി പറഞ്ഞു.

സ്ത്രീ സുരക്ഷ ശക്തമായി പാസാക്കും എന്ന് പറഞ്ഞ് സ്ത്രീകളെ പറ്റിച്ചു രാജ്യത്തെ കോടീശ്വരൻമാരെ സംരക്ഷിക്കുന്ന കേന്ദ്ര ഗവൺമെൻ്റ് ഇന്ത്യയെന്ന് കേട്ടാൽ സ്ത്രീപീഡനങ്ങളുടെ നാടാണ് എന്ന അവസ്ഥ നാട്ടിലുണ്ടാക്കി. എന്ത് കഴിക്കണം എന്ത് ഭക്ഷിക്കണം എന്ത് എഴുതണം എന്ന് തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരാണ് എന്ന അവസ്ഥ രാജ്യത്ത് ഉണ്ടാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അത്തരത്തിലുള്ള സർക്കാരിൽ നിന്ന് വ്യത്യസ്ഥമായ ഭരണമാണ് കൊച്ചു കേരളത്തിൽ ഉള്ളത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായി നടത്തിയ ഗവൺമെൻറ് ആണ് കേരളത്തിലേത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ പട്ടിണിയുള്ള സംസ്ഥാനമായി അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി 2025 ഓട് കൂടി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

വൈ.ജയൻ അധ്യക്ഷനായി , സജി മോൻ ടൈറ്റസ് , കെ കലേഷ് കുമാർ, ഇ എസ് ബിജിമോൾ എക്സ് എം.എൽ എ , ജോസ് ഫിലിപ്പ്, ഇ വി ജോസഫ് , ജെയിംസ് അമ്പാട്ട്, ലാൽ എബ്രഹാം,ഷീലാ രാജൻ, ആശാ ആൻ്റണി, കെ.ജെ ജെയിംസ്, അനിൽ മതിയത്ത്,ഷീബ സത്യനാഥ്, എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow