തൻ്റെ നേതൃത്വത്തിൽ ഇടുക്കി രൂപത ആസ്ഥാനത്തേയ്ക്ക് മാർച്ച് എന്ന വ്യാജ പ്രചരണത്തിന് പിന്നിൽ ദുഷ്ട ശക്തികളുണ്ടെന്ന് കെ.പി സി.സി.ആക്ടിംഗ് പ്രസിഡൻ്റ് എം. എം ഹസൻ
തൻ്റെ നേതൃത്വത്തിൽ ഇടുക്കി രൂപത ആസ്ഥാനത്തേയ്ക്ക് മാർച്ച് എന്ന വ്യാജ പ്രചരണത്തിന് പിന്നിൽ ദുഷ്ട ശക്തികളുണ്ടെന്ന് കെ.പി സി.സി.ആക്ടിംഗ് പ്രസിഡൻ്റ് എം. എം ഹസൻ.ഉത്തരന്ത്യേയിൽ ബി ജെ പി നടപ്പിലാക്കിയ തന്ത്രം ഇവിടെയും പയറ്റുകയാണ് ചിലരെന്നും.
ഇടുക്കി ബിഷപ്പിനെ ഫോണിൽ ബന്ധപ്പെട്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്.അദേഹത്തിന് ഇക്കാര്യത്തിൽ തെറ്റിധാരണയില്ല എന്നും എം.എം.ഹസ്സൻ തൊടുപുഴയിൽ പറഞ്ഞു.ഇപ്പോഴത്തെ കേരള സ്റ്റോറി വിവാദത്തിന്ഇതിന് പിന്നിൽ രാഷ്ട്രീയ ദുരുദ്ദേശം ഉണ്ട്.
കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണം എന്ന് സിറോ മലബാർ സഭ ആവശ്യപെട്ടിട്ടുണ്ട് അതേ നിലപാടാണ് തനിക്കും എന്നും എം.എം.ഹസ്സൻ വ്യക്തമാക്കി. വിവാദമാക്കി നേട്ടം കൊയ്യാൻ രണ്ടു കൂട്ടരാണ് ശ്രമിക്കുന്നത് 'ഇടതുപക്ഷവും, ബി.ജെ.പിയും .നാട്ടിൽ അരാജകത്വം ഉണ്ടാക്കി രണ്ടു കൂട്ടരും തിരഞ്ഞെടുപ്പ് നേട്ടം ഉദ്ദേശിക്കുകയാണ്.അത് ചിലവാക്കില്ല എന്നതിന് തെളിവാണ് സീറോ മലബാർ സഭയുടെ പ്രസ്ഥാവന എന്നും എം.എം.ഹസ്സൻ പറഞ്ഞു.