വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് ജോയിസ് ജോർജ്
വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ആത്മാർത്ഥ ശ്രമമുണ്ടാകുമെന്ന് ഉറപ്പ് നൽകി എൽ.ഡി.എഫ് ഇടുക്കി പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ്ജ്. സ്ഥാനാർത്ഥിയുടെ കോതമംഗലം നിയോജകമണ്ഡലത്തിലെ സ്വീകരണ പ്രചരണ പരിപാടിക്ക് നൽകിയ സ്വീകരണത്തിന് കുട്ടമ്പുഴ പഞ്ചായത്തിലെ എളം ബ്ലാശ്ശേരിൽ മറുപടി പറഞ്ഞ് സംസാരിക്കുകയായിരുന്നു ജോയിസ് ജോർജ്ജ്. സ്ഥാനാർത്ഥി യുടെ സ്വീകരണ പര്യടനം ഉദ്ഘാടനം മാമലക്കണ്ടം എളംബ്ലാശ്ശേരിയിൽ LDF ഇലക്ഷൻ കമ്മറ്റി ചെയർമാൻ എം.വി രാജൻ അദ്ധ്യക്ഷതയിൽ സി.പി.എം. സംസ്ഥാന കമ്മറ്റിയംഗം എസ്. സതീഷ് ഉദ്ലാടനം ചെയ്തു.
ആൻ്റണി ജോൺ എം.എൽ.എ.,സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. അനിൽകുമാർ, ഏരിയ സെക്രട്ടറി കെ.എ. ജോയി, സി.പി.ഐ. സംസ്ഥാന കമ്മറ്റിയംഗം ഇ.കെ. ശിവൻ , താലൂക്ക് സെക്രട്ടറി പി.ടി. ബെന്നി, കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡൻ്റ് എൻ.സി.ചെറിയാൻ,ജനതാദൾ ( എസ്) ജില്ലാ വൈസ് പ്രസിഡൻ്റ് മനോജ് ഗോപി, എൻ.സി.പി. (എസ്) സെക്രട്ടറി ടി.പി. തമ്പാൻ, കേരള കോൺഗ്രസ് (സ്കറിയ ) നിയോജകമണ്ഡലം സെക്രട്ടറി ഷാജി പീച്ചക്കര, കേരള കോൺഗ്രസ് ബി പ്രസിഡൻ്റ് ബേബി പൗലോസ്, കോൺഗ്രസ് എസ് പ്രസിഡൻ്റ് സാജൻ അമ്പാട്ട് എൽ.ഡി.എഫ്. നേതാക്കളായ കെ.കെ. ശിവൻ ,റഷീദ സലിം, കെ.കെ ദാനി നേതാക്കളായ പി.എൻ. കുഞ്ഞുമോൻ ,
സി.പി.എസ്. ബാലൻ, സി.കെ.ഹരികൃഷ്ണൻ, ടി.സി. ജോയി,സി.പി. മുഹമ്മദ്, ജിജി പുളിക്കൽ, മനോജ് നാരായണൻ, കെ.പി. ജയകുമാർ പി.എം.ശിവൻ, ഷിബു പടപറമ്പത്ത്, തുടങ്ങിയവർ വിവിധ സ്വീകരണസ്ഥലങ്ങളിൽ സംസാരിച്ചു. ഹൈസ്കൂൾ ജങ്ക്ഷൻ, ബാങ്ക് ജംഗ്ഷൻ, താലിപ്പാറ, ആലിൻ ചുവട്, പന്തപ്ര, പിണവൂർ കുടി എന്നിവടങ്ങളിൽ പര്യടനം നടത്തിയ സ്ഥാനാർഥിയെ പൂക്കൾ നൽകിയും ഷാൾ അണിയിച്ചും സ്വീകരിച്ചു