ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ സന്ദർശാനുമതി: മന്ത്രി റോഷി അഗസ്റ്റിൻ
സന്ദർശകരുടെ എണ്ണത്തിനു നിയന്ത്രണം
തിരുവനന്തപുരം: ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ വീണ്ടും സന്ദർശാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. റംസാൻ, വിഷു അവധിയും മധ്യവേനൽ അവധിയും പരിഗണിച്ചാണ് ഇടവേളയ്ക്കു ശേഷം കർശന നിബന്ധനകളോടെ അനുമതി നൽകാൻ വൈദ്യുതി വകുപ്പ് തീരുമാനിച്ചത്.
രാവിലെ 9.30 മുതൽ മുതല്‍ വൈകുന്നേരം 5.00 മണി വരെയാണു സന്ദര്‍ശന സമയം. പാസ് മൂലം ആകും പ്രവേശനം. സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബഗ്ഗി കാറുകളിൽ ആകും സന്ദർശനത്തിന് അനുമതി.
എന്നാൽ ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.സഞ്ചാരികൾക്ക് ചെറുതോണി അണക്കെട്ടില്‍ നിന്നു യാത്ര തുടങ്ങി ഇടുക്കി ആര്‍ച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കാണാൻ അവസരം ഉണ്ട്.
ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേര്‍ക്ക് 600 രൂപയാണു ചാര്‍ജ്ജ് ഈടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇടുക്കി ഡാമിലെ ജലാശയങ്ങളിലൂടെ വനം വകുപ്പ് ഒരുക്കിയിട്ടുള്ള ബോട്ട് യാത്രക്ക് പുറമെ സമീപത്തുള്ള ഹിൽ വ്യൂ പാർക്ക്, കാൽവരി മൌണ്ട് വ്യൂ പോയിന്റ് തുടങ്ങിയ കാഴ്ചകളും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.