ആകാശത്തേക്ക് വെടിവച്ചിട്ടും നാടുവിടാതെ പീരുമേട്ടിലെ കാട്ടാനകൂട്ടം
പീരുമേട്ടിൽ 12 റൗണ്ട് വെടിവച്ചിട്ടും ഉൾക്കാട്ടിലേക്കു മടങ്ങാതെ
കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ. ഒരു കൊമ്പനും 2 പിടിയാനകളും അടങ്ങുന്ന കാട്ടാനക്കൂട്ടമാണു പീരുമേട് ഐഎച്ച്ആർഡി കോളജിനു സമീപം തമ്പടിച്ചത്.കഴിഞ്ഞ രാത്രിയാണു വനപാലകർ ആകാശത്തേക്കു വെടിവച്ചത്. പിന്നാലെ പടക്കങ്ങളും പൊട്ടിച്ചു. എന്നാൽ ശബ്ദം കേട്ട് കാട്ടാനകൾ പിന്തിരിഞ്ഞില്ല. വീടുകളുടെ ഗേറ്റും സംരക്ഷണ ഭിത്തികളും കൃഷിയും കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്. മുറിഞ്ഞപുഴ വനത്തിലേക്ക് ഇവയെ തുരത്താനാണു വനപാലകരുടെ ശ്രമം.

