കുമളി അണക്കരയിൽ ഹോട്ടൽ ജീവനക്കാരന് നേരെ  ആക്രമണം

Jun 12, 2023 - 17:23
 0
കുമളി അണക്കരയിൽ ഹോട്ടൽ ജീവനക്കാരന് നേരെ  ആക്രമണം
This is the title of the web page

കുമളി അണക്കരയിൽ ഹോട്ടൽ ജീവനക്കാരന് നേരെ  ആക്രമണം. അജൻ ജോസിനെയാണ് മദ്യപിച്ച് എത്തിയ അക്രമികൾ മർദിച്ചത്. സംഭവത്തിൽ കുമളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.അണക്കര ഏഴാം മൈലിൽ പ്രവർത്തിക്കുന്ന ഹോട്ടലിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് മുകളിൽ മദ്യലഹരിയിൽ എത്തിയ അക്രമികൾ കയറി  ഇരിക്കുകയും  ഹോട്ടലിന്റെ ബോർഡ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.  ഇത് ചോദ്യം ചെയ്ത അജൻ ജോസിനെ ഇവർ മർദ്ദിക്കുകയും കല്ല് കൊണ്ട് തലയിൽ  ഇടിക്കുകയുമായിരുന്നു.അജന്റെ തലയിലും നെറ്റിയിലുമായി 18 തുന്നലുകളുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് അണക്കര ഏഴാം മൈൽ സ്വദേശികളായ സുരേഷ്, കണ്ണൻ എന്നിവരുടെ പേരിൽ  പോലീസ് കേസെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow