കട്ടപ്പന 66 കെ വി സബ് സ്റ്റേഷനിൽ പൊട്ടിത്തെറി . സബ് സ്റ്റേഷനിലെ കറണ്ട് ട്രാൻസ്ഫോമറാണ് പൊട്ടിതെറിച്ചത്

Apr 7, 2024 - 20:29
 0
കട്ടപ്പന 66 കെ വി സബ് സ്റ്റേഷനിൽ പൊട്ടിത്തെറി . സബ് സ്റ്റേഷനിലെ കറണ്ട് ട്രാൻസ്ഫോമറാണ് പൊട്ടിതെറിച്ചത്
This is the title of the web page

ഐടിഐ ജംഗ്ഷനിൽ സ്ഥിതിചെയുന്ന കെ എസ് ഈ ബി കട്ടപ്പന 66 കെ വി സബ് സ്റ്റേഷനിലാണ് വൈകുന്നേരം മൂന്നേകാലോടെ പൊട്ടിത്തെറി ഉണ്ടായത്. വലിയ ശബ്ദത്തിലായിരുന്നു കറണ്ട് ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചത്. 50 ലിറ്റർ ഓയിൽ അടക്കം അടങ്ങിയ കറണ്ട് ട്രാൻസ്ഫോർമർ ആണ് പൊട്ടിത്തെറിച്ചത്. ഇതോടെ തീയും ആളിപ്പടർന്നു.

 ഉഗ്രഫോടനത്തിന് സാമ്യമുള്ള ശബ്ദം ഉണ്ടായതോടെ ജനങ്ങളും ആശങ്കയിലായി. ആദ്യം കെഎസ്ഇബി ജീവനക്കാർ ഓഫീസിൽ ഉണ്ടായിരുന്ന തീ നിയന്ത്രണ ഉപകരണങ്ങൾ ഉപയോഗിച്ച് അഗ്നിബാധ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ കട്ടപ്പന ഫയർഫോഴ്സിൽ അറിയിക്കുകയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി അഗ്നിബാധ അണയ്ക്കുകയും ആയിരുന്നു. ഇതോടെ കട്ടപ്പന ടൗണിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow