ഇരട്ടയാർ സെന്റ് തോമസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ സ്വാഗത സംഘ രൂപീകരണം നടന്നു

Apr 7, 2024 - 19:47
 0
ഇരട്ടയാർ സെന്റ് തോമസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ സ്വാഗത സംഘ രൂപീകരണം നടന്നു
This is the title of the web page

ഇരട്ടയാർ സെന്റ് തോമസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ സ്വാഗത സംഘ രൂപീകരണം നടന്നു.സ്കൂൾ മാനേജർ മോൺ : ജോസ് കരിവേലിക്കൽ യോഗം ഉത്ഘാടനം ചെയ്തു.വിദ്യാഭ്യാസ രംഗത്ത് 62 വർഷത്തെ പാരമ്പര്യമുള്ള ഇരട്ടയാർ സെൻതോമസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ പൂർവവിദ്യാർത്ഥി മഹാസമ്മേളനം "ഇന്നലെകളെ ഇതുവഴിയെ' എന്ന പേരിലാണ് സെപ്റ്റംബർ പതിനെട്ടാം തീയതി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നത്. 

ഉദ്ഘാടന സമ്മേളനം,ബാച്ച്‌തിരിഞ്ഞുള്ള മീറ്റിങ്ങുകൾ, സുവനീർ പ്രകാശനം. കലാമേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മെഗാ നൈറ്റ്, ഉൾപ്പെടെയുള്ള പ്രോഗ്രാമുകളാണ് നടത്തുന്നത്. സംഗമത്തിന് മുന്നോടിയായി നടന്ന സ്വാഗത സംഘം രൂപീകരണ യോഗം സ്കൂൾ മാനേജർ മോൺ : ജോസ് കരിവേലിക്കൽ ഉത്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ടൈറ്റിൽ സോങ് ലോഞ്ചിംഗ് ഫാ.ലൂക്ക് തച്ചാ പറമ്പിൽ നിർവ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്വാഗത സംഘം ഓഫീസിന്റെ ഉത്ഘാടനം പൂർവ്വ വിദ്യാർത്ഥി മനോജ്കുമാർ കെ.ജി. നിർവഹിച്ചു. ജനറൽ കൺവീനർ ഷാജി മോൻ എ.കെ. അധ്യക്ഷത വഹിച്ച യോഗത്തിൽ വിനോദ് പി.പി, സജി ദാസ് മോഹനൻ, ബിന്ദു ഷിബു തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow