വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്ന വര്‍ക്കെതിരെ പ്രതികരിക്കണം : എം എ ബേബി

Apr 7, 2024 - 19:31
 0
വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്ന വര്‍ക്കെതിരെ പ്രതികരിക്കണം : എം എ ബേബി
This is the title of the web page

നെടുങ്കണ്ടം: കപട വാഗ്ദാനങ്ങള്‍ നല്‍കിയ ബി ജെ പി സര്‍ക്കാരിനെതിരെയും പാര്‍ലമെന്‍റില്‍ നിശബ്ദരായ വര്‍ക്കെതിരെയും വോട്ടര്‍മാര്‍ നിലപാട് സ്വീകരിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ കള്ളപ്പണം പിടിച്ച് 15 ലക്ഷം ഓരോരുത്തരുടയും അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും കാര്‍ഷിക ഉല്‍പന്ന വില ഉയര്‍ത്തുമെന്നും കപട വാഗ്ദാനങ്ങള്‍ നല്‍കി.

ജനങ്ങളുടേയും നാടിന്‍റെയും ജീവത്തായ പ്രശ്നങ്ങളില്‍ പാര്‍ലമെന്‍റില്‍ ശബ്ദിക്കാത്തവരാണ് 18 യു ഡി എഫ് എംപിമാര്‍ ഇതിനെതിരെ വിധിയെഴുതണം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജിന്‍റെ പ്രചാരണാര്‍ഥം ആനച്ചാല്‍, നെടുങ്കണ്ടം, കുമളി എന്നിവിടങ്ങളിലെ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ ഇത്രമാത്രം നിഷേധ നിലപാട് സ്വീകരിച്ച പ്രതിപക്ഷം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 നിഷേധാത്മകതയുടെ പ്രതിരൂപമാണ് വി.ഡി. സതീശന്‍. തനത് വരുമാനം 30,000 കോടി വര്‍ധിച്ചിട്ടും എപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഭരണഘടനയെയും ഫെഡറലിസത്തേയും ഇല്ലാതാക്കുന്ന മോദി ഭരണത്തെ ചെറുക്കാന്‍ ഇടതു പക്ഷത്തിനല്ലാതെ കോണ്‍ഗ്രസിനാവില്ല. സംസ്ഥാനത്തിന്‍റെ ഭാവി തുലയ്ക്കല്‍, ഇലക്ടല്‍ ബോണ്ട്, ഇഡി കൊള്ള തുടങ്ങിയ കാര്യങ്ങളില്‍ ബി ജെ പിയും കോണ്‍ഗ്രസും പ്രതിക്കൂട്ടിലാണ്. കുടിയേറ്റ കര്‍ഷകരുടെ ഭാവി ഇരുളടയുന്ന ഘട്ടങ്ങളില്‍ ഓടിയെത്തി ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നവരാണ് ഇടതു പക്ഷം. പാവങ്ങളുടെ പടത്തലവന്‍ എ കെ ജി മുതല്‍ ജോയ്സ് ജോര്‍ജുവരെ പാവങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരുടെ ശ്രേണിയില്‍ പെടും. പ്രശ്നങ്ങളില്‍ ഒന്നും ഇടപെടാതെ വഞ്ചന കാട്ടിയ ജനപ്രതിനിധിയെയും വികസന നായകനെയും തിരിച്ചറിയണം. ജോയ്സ് ജോര്‍ജിന്‍റെ മികവാര്‍ന്ന പ്രവര്‍ത്തനം തുടര്‍ന്നും ഉണ്ടാവാനുള്ള സാഹചര്യം നാട് ആഗ്രഹിക്കുന്നതായും ബേബി പറഞ്ഞു.

ആനച്ചാലില്‍ കെ.എം. ഷാജി അധ്യക്ഷനായി. കെ.വി. ശശി സ്വാഗതവും മനു നന്ദിയും പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി കെ. സലിം കുമാര്‍ സംസാരിച്ചു. നേതാക്കളായ സി.വി. വര്‍ഗീസ്, ചാണ്ടി പി. അലക്സാണ്ടര്‍, ടി.പി. വര്‍ഗീസ്, കോയ അമ്പാട്ട്, ആമ്പല്‍ ജോര്‍ജ്, കെ.എന്‍. റോയി, സി.എം. അസീസ്, ബിജോ കല്ലാര്‍, ടി.കെ. ഷാജി എന്നിവര്‍ പങ്കെടുത്തു.

*സിഎച്ച്ആറില്‍ സ്വതന്ത്ര ജീവിതം ഉറപ്പു വരുത്തും - ജോയ്സ് ജോര്‍ജ്ജ്*

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നെടുങ്കണ്ടം: മലയോര മേഖലയുടെ ഏലമല പ്രദേശത്ത് സ്വതന്ത്രവും സുതാര്യവുമായി ജീവിതം ഉറപ്പു വരുത്തുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് പറഞ്ഞു. രാജകുമാരി, സേനാപതി, ശാന്തന്‍പാറ, ഉടുമ്പന്‍ചോല പഞ്ചായത്തുകളില്‍ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലമുറകളായി ജനങ്ങള് കൃഷി ചെയ്തും ജീവിച്ചും വരുന്ന സിഎച്ച്ആര്‍ ഭൂമിയില്‍ ജനജീവിതത്തിന് ആശങ്കകളില്ലാതെ മുന്നോട്ട് പോകുവാന്‍ അവസരം ഒരുക്കും. സിഎച്ച്ആറുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകള്‍ നല്‍കിയിട്ടുള് കേസുകളിന്‍മേല്‍ സുപ്രീം കോടതയില്‍ വാദം തുടരുകയാണ്. സിഎച്ച്ആര്‍ മേഖല സമ്പൂര്‍ണ്ണമായും റവന്യൂ ഭൂമിയാണെന്ന് അസന്നിഗ്ധമായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. ഈ നിലപാട് സുപ്രീം കോടതിയെ അറിയിച്ചിട്ടുമുണ്ട്.

 കേസിന്‍റെ തുടര്‍ നടപടികളില്‍ സംസ്ഥാന സര്‍ക്കാരിനും സുപ്രീം കോടതിക്കുമിടയില്‍ ജനപ്രതിനിധിയെന്ന നിലയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു. 2007 ല്‍ വി.എസ്. സര്‍ക്കാര്‍ സിഎച്ച്ആര്‍ റവന്യൂ ഭൂമിയാണെന്നും സുപ്രിം കോടതിയില്‍ സത്യാവാങ്മൂലം നല്‍കിയിട്ടുണ്ട്. പിണറായി സര്‍ക്കാരും 2023 ലും 2024 ലും ഇതേനിലപാട് തന്നെ സസുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സിഎച്ച്ആറിനെ വനമാക്കാനുള്ള ആസൂത്രിത നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ജോയ്സ് ജോര്‍ജ് വ്യക്തമാക്കി. ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ സിഎച്ച്ആര്‍ വനമാണെന്ന നിലപാട് സ്വീകരിക്കുന്നതിന് നിര്‍ഭാഗ്യകരമാണെന്നും ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു. ഏലത്തോട്ട മേഖലയില്‍ സമാനതകളില്ലാത്ത വരവേല്‍പ്പും സ്വീകാര്യതയുമാണ് ജോയ്സ് ജോര്‍ജ്ജിന് ലഭിച്ചത്.

രാവിലെ 7.30 ന് പുതുകില്‍ നിന്നായിരുന്നു പര്യടനത്തിന്‍റെ തുടക്കം. പര്യടന പരിപാടി എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ പൊതുപ്രശ്നങ്ങള്‍ക്കുവേണ്ടിയും വികസനത്തിന് വേണ്ടിയും പൊരുതിയ വ്യക്തിയാണ് ജോയ്സ് ജോര്‍ജ്ജെന്ന് എം.എം. മണി പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷം നിശബ്ദനായിരുന്നു ഇടുക്കിയുടെ എംപി. അത്തരം ദുരന്തം ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രതയോടെ വോട്ട് രേഖപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. 

തുടര്‍ന്ന് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പരമ്പരാഗത രീതിയില്‍ ആരതി ഉഴിഞ്ഞും കുരവയിട്ടും ഉപചാരങ്ങളോടെയാണ് സ്ഥാനാര്‍ത്ഥിയെ ജനങ്ങള് വരവേറ്റത്. 4 പഞ്ചായത്തുകളിലെ സ്വീകരണത്തിന്ശേഷം വൈകിട്ട് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പാറത്തോട്ടില്‍ പര്യടനം അവസാനിച്ചു. സമാപന സമ്മേളനം കേരള കോണ്‍ഗ്രസ്സ് (എം) ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍ ഉദ്ഘാടനം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow