കുമളിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
കുമളി സ്പ്രിങ് വാലി കുരിശുമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മുല്ലമല എം. ആർ രാജീവിനാണ് പരുക്കേറ്റത്.കുരിശു മലകയറ്റം കഴിഞ്ഞ് സുഹൃത്തിനോടൊപ്പം തിരികെ വരുമ്പോഴാണ് ഏലത്തോട്ടത്തിനുള്ളിൽ നിൽക്കുകയായിരുന്ന കാട്ടുപോത്ത് പറഞ്ഞടുത്തത്. ഗുരുതരമായി പരിക്കേറ്റ രാജീവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.



