ദു:ഖ വെള്ളി ദിനത്തിൽ എഴുകുംവയൽ കുരിശുമല കയറി ജോയ്സ് ജോർജ്

യേശുദേവൻ്റെ കുരിശ് മരണത്തിൻ്റെ സ്മരണ പുതിക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ജോയ്സ് ജോർജ് എഴുകുംവയൽ കുരിശുമല കയറി. രാവിലെ ഏഴിന് ഏഴുകുംവയൽ ടൗൺ കപ്പേളയിലെ പ്രാർഥനകൾക്ക് ശേഷമാണ് കുരിശുമല കയറ്റത്തിന് തുടക്കമായത്. 8.20 ന് പരിഹാര പ്രദക്ഷിണം കുരിശ് മല കയറി സെൻ്റ് തോമസ് മൗണ്ടിലെത്തിചേർന്നു. നേർച്ചക്കഞ്ഞി കഴിച്ച് ദു:ഖവെള്ളി തിരുക്കർമ്മങ്ങളിലും പങ്കെടുത്താണ് ജോയ്സ് ജോർജ് മടങ്ങിയത്. തിരുക്കർമ്മങ്ങൾക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിച്ചു.