വണ്ടിപെരിയാറിൽ യുവജനങ്ങൾ അണിനിരന്ന എൽഡിവൈഎഫ് നൈറ്റ് മാർച്ചിന് ജോയ്സ് ജോർജ് നേതൃത്വം നൽകി
എൽഡിവൈഎഫ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ വണ്ടിപ്പെരിയാറിൽ യുവജനങ്ങൾ അണിനിരന്നു. എൽ ഡി എഫ് സ്ഥാനാർഥി ജോയ്സ് ജോർജ് നൈറ്റ് മാർച്ചിന് നേതൃത്വം നൽകി. വണ്ടിപ്പെരിയാർ വെട്ടിക്കവലയിൽ നിന്ന് ആരംഭിച്ച നൈറ്റ് മാർച്ച് ടൗൺചുറ്റി വണ്ടിപ്പെരിയാ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
രാജ്യത്ത് മതനിരപേക്ഷതയിലും ജനാധിപത്യത്തിലധിഷ്ഠിതമായ ഭരണഘടന വേണ്ടി നിലകൊള്ളുന്നത് ഇടതുപക്ഷമാണെന്ന് നൈറ്റ് മാർച്ചിൻ്റെ സമാപന സമ്മേളനത്തിൽ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് പറഞ്ഞു.