മലയോര പട്ടയ വിവരശേഖരണം: അപേക്ഷ മാർച്ച് 30 വരെ നീട്ടി
ജില്ലയിൽ നടന്നുവരുന്ന മലയോര പട്ടയ വിവരശേഖരണത്തിന്റെ ഭാഗമായുള്ള അപേക്ഷ സ്വീകരിക്കൽ മാർച്ച് 30 വരെ നീട്ടി. 1977 ജനുവരി ഒന്നിന് മുന്‍പ് കുടിയേറി താമസിച്ചു വരുന്നവര്‍ക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീയതി നീട്ടിയത്. വനം, റവന്യൂ വകുപ്പുകളുടെ ജെ വി ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍, സംയുക്ത പരിശോധന നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാര്‍, നാളിതുവരെ പലകാരണങ്ങളാല്‍ പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ ഉൾപ്പടെയുള്ള അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ അപേക്ഷ നല്‍കാമെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ അറിയിച്ചു.
Related Posts
What's Your Reaction?
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent

