രാജകുമാരി ഹോളിക്വീൻസ് യുപി സ്കൂളിന് അവാർഡുകളുടെ ഇരട്ടിമധുരം

Mar 16, 2024 - 10:19
 0
രാജകുമാരി  ഹോളിക്വീൻസ് യുപി സ്കൂളിന് അവാർഡുകളുടെ ഇരട്ടിമധുരം
This is the title of the web page

വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ കൊണ്ട് പാഠ്യ പാഠ്യേതര പ്രവർത്തങ്ങളിൽ ഹോളിക്വീൻസ് യു.പി. സ്കൂളിന്റെ കിരീടത്തിലേക്ക് ഈ അക്കാദമിക വർഷത്തിലും രണ്ട് പൊൻതൂവൽ കൂടി.ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ മികച്ച സ്കൂളിനും പിടിഎക്കുമുള്ള അവാർഡിന് ഹോളിക്വീൻസ് യുപി സ്കൂൾ അർഹരായി.ഈ അധ്യയന വർഷം ധാരാളം അക്കാദമിക സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങളാണ് സ്കൂൾ ആവിഷ്കരിച്ചിരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പാഠ്യ രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് ഇടുക്കി ജില്ലയിലെയും സംസ്ഥാനത്ത് തന്നെയും ഒരു മികച്ച സ്കൂളായി മാറാൻ ഹോളിക്വീൻസ് യുപി സ്കൂളിന് സാധിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അധ്യയന മികവിനായി സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, മധുരം മലയാളം, ഗണിതവിജയം, അബാക്കസ്, ശാസ്ത്ര- സാമൂഹ്യശാസ്ത്ര പ്രോജക്ടുകൾ, മൈ ന്യൂ ഇംഗ്ലീഷ് വേർഡ്സ്, എൽഎസ്എസ് യുഎസ്എസ് പ്രത്യേക ക്ലാസുകൾ, അക്കാദമിക സ്കോളർഷിപ്പുകൾ, വായനക്കൂട് എന്നിവ എടുത്തുപറയേണ്ട അക്കാദമിക പ്രവർത്തനങ്ങളാണ്.

സ്കൂളിന്റെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ ഏറ്റവും ജനശ്രദ്ധ ആർജിച്ച ഒരു പ്രവർത്തന പദ്ധതിയായിരുന്നു സ്നേഹപൂർവ്വം പദ്ധതി. അശരണരും ആലംബഹീനരും ആയവർക്ക് സ്വാന്ത്വനം പകരുന്ന പദ്ധതിയാണ് സ്നേഹപൂർവ്വം പദ്ധതി. കുട്ടികളിൽ സാമൂഹിക ഉത്തരവാദിത്തബോധം വളർത്തുന്നതിന് വേണ്ടിയാണ് ഈ പദ്ധതി തെരഞ്ഞെടുത്തത്.

സ്കൂളിലെ നിർധനരായ മുഴുവൻ കുട്ടികൾക്കും ബാഗ്, കുട, നോട്ടുബുക്ക് എന്നിവ എത്തിച്ചുകൊടുത്തു. ഓണത്തിനോട് അനുബന്ധിച്ച് നിർധനരായ 20 കുട്ടികളുടെ കുടുംബത്തിന് ഓണക്കിറ്റ് നൽകി. 60 വൃദ്ധ മാതാപിതാക്കൾ താമസിക്കുന്ന ആശ്രമത്തിലേക്ക് ആവശ്യവസ്തുക്കൾ എത്തിച്ചു. ലോകവയോജന ദിനത്തിനോട് അനുബന്ധിച്ച് വാക്കറും വീൽചെയറും സ്കൂളിൽ തന്നെ പഠിക്കുന്ന കുട്ടികളുടെ വൃദ്ധ മാതാപിതാക്കൾക്ക് എത്തിച്ചു നൽകി.95 വയസ്സുള്ള അമ്മയും ഭിന്നശേഷിക്കാരൻ ആയ മകനും അടങ്ങിയ ഒരു കുടുംബത്തെ ദത്ത് എടുത്തു. അവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തു വരുന്നു. നിർധനർക്ക് ജീവൻ രക്ഷ മരുന്നുകൾ വാങ്ങുന്നതിന് എന്റെ 5 രൂപ ഹോളിക്വീൻസിനു എന്ന പദ്ധതി നടപ്പിലാക്കി 14 ലക്ഷത്തോളം രൂപയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളാണ് ഈ വർഷം സ്കൂൾ നടപ്പിലാക്കിയത്.

 സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ഒപ്പം തന്നെ കുട്ടികൾക്ക് മികച്ച ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സ്കൂൾ പ്രാധാന്യം നൽകുന്നു. ഈ അധ്യായനവർഷം, ടാറിങ്, ടോയ്ലറ്റ് നിർമ്മാണം തുടങ്ങി മുപ്പത്തിനാല് ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്കൂൾ നടപ്പിലാക്കിയത്.ഇതിനെല്ലാമായുള്ള അംഗീകാരമായിട്ടാണ് ഈ അധ്യയന വർഷം രണ്ട് അവാർഡുകൾ സ്കൂളിന് തേടിയെത്തിയത്. ഇതിനുമുമ്പും വ്യത്യസ്തമായ പ്രവർത്തനങ്ങൾക്ക് ജില്ല സംസ്ഥാനതല അവാർഡുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow