ഗവേഷണ രീതിശാസ്ത്രം ദേശീയ സെമിനാർ
രാജകുമാരി : രാജകുമാരി എൻ എസ് . എസ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഗവഷണ രീതിശാസ്ത്രവും ഗവേഷണ നൈതികതയും എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.
കോളജ് പ്രിൻസിപ്പാൾ ഡോ. അജയപുരം ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡോ.വി.എസ്. ചിത്ര, ഡോ.ടി. ജിതേഷ് ,ഡോ.എം സരിത. എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗം ഹരികൃഷ്ണൻ പി. ഡോ. പ്രവീൺ. എൻ, എ.സി. അനിൽ കുമാർ, ഡോ. അജിത ആർ.എസ്. യദുനന്ദൻ, ഗംഗ എന്നിവർ പ്രസംഗിച്ചു.