മൂന്നാർ സന്ദർശനത്തിനെത്തിയ യുവതി ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ചു
ഭർത്താവിനും കുട്ടിയോടുമൊപ്പം മൂന്നാറിലെത്തിയ യുവതി ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശിനിയായ ജോതി (30) യെയാണ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഭർത്താവിനും കുട്ടിയോടുമൊപ്പം തിങ്കളാഴ്ച്ച മൂന്നാർ സന്ദർശനത്തിന് എത്തിയതാണ് യുവതി. മുറിയിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവ് കുളിക്കാൻ ബാത്ത് റൂമിൽ കയറിയ സമയത്ത് ഷാൾ ഉപയോഗിച്ച് ഫാനിൽ തൂങ്ങുകയായിരുന്നു.കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

