വണ്ടിപ്പെരിയാർ പഞ്ചായത്തിൻ്റെ സത്രത്തിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്ക്കരണ പ്ലാൻ്റിലെ തീപിടുത്തത്തിൽ ദുരൂഹതയെന്ന ആരോപണവുമായി UDF പീരുമേട് നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികൾ രംഗത്ത്

വണ്ടിപ്പെരിയാർ പഞ്ചായത്തിൻ്റെ സത്രത്തിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്ക്കരണ പ്ലാൻ്റിലെ തീപിടുത്തത്തിൽ ദുരൂഹതയെന്ന ആരോപണവുമായി UDF പീരുമേട് നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികൾ രംഗത്ത് ഗ്രീൻ കേരള കമ്പനിക്ക് വണ്ടിപ്പെരിയാർ പഞ്ചായത്ത് നൽകിയ കരാർ വ്യവസ്ഥയിൽ അട്ടിമറി നടത്തി പ്ലാൻ ഫണ്ടിൽ അനുവദിച്ചതുകയുടെ പാതി തട്ടിയെടുക്കുവാനായിട്ടുള്ള ശ്രമമാണ് തീപിടുത്തത്തിനുള്ള കാരണമെന്നും സംശയിക്കുന്നതായും നേതാക്കൾ വണ്ടിപ്പെരിയാറിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു സംഭവത്തിൽ സംസ്ഥാന പഞ്ചായത്ത് ഓംപുഡ് സ്മാനടക്കം പരാതി നൽകുമെന്നും UDF ഭാരവാഹികൾ വണ്ടിപ്പെരിയാർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.തോട്ടംമേഖലയായ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യുന്നതിന് കൃത്യമായ സ്ഥലപരിമിതി ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് വണ്ടിപ്പെരിയാർ സത്രത്തിൽ റവന്യു ഭൂമിയിൽ പഞ്ചായത്തിന് മാലിന്യ സംസ്കരണപ്ലാന്റിനായി സ്ഥലം അനുവദിച്ചത് വണ്ടിപ്പെരിയാർ പഞ്ചായത്തിൽ നിന്നും ശേഖരിക്കുന്ന ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് ജൈവമാലിന്യങ്ങൾ ജൈവവളമായി ഉത്പാദിപ്പിച്ച് പൊതു വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ സത്രത്തിൽ മാലിന്യ സംസ്കരണ പ്ലാൻറ് ആരംഭിച്ചത് എന്നാൽ മാലിന്യ സംസ്കരണ പ്ലാനിംഗ് ചിട്ടയായ പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലയളവിൽ മാത്രമായിരുന്നു പ്രവർത്തനസജ്ജമായിരുന്നത് ഇതിനുശേഷം മാലിന്യ സംസ്കരണ പ്ലാന്റിൽ മാലിന്യങ്ങൾ കൂടുന്നത്പ്രതിഷേധങ്ങൾക്കും പരാതികൾക്കും ഇടവരുത്തിയിരുന്നുഈ സാഹചര്യത്തിൽ കേരളം സമ്പൂർണ്ണ മാലിന്യം മുക്തമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി എല്ലാ പഞ്ചായത്തുകളും സമ്പൂർണ്ണ മാലിന്യമുക്തമാക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം കർശനമായതോടുകൂടി വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ പ്ലാന്റിൽ ജൈവ അജൈവ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് മാധ്യമ വാർത്തയാവുകയും രാഷ്ട്രീയ പാർട്ടികൾ അടക്കം പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തതോടുകൂടിസംസ്ഥാന പഞ്ചായത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരോടകം സ്ഥലത്ത് സന്ദർശനം നടത്തി എത്രയും വേഗം ഇവിടെ കുമിഞ്ഞുകൂടുന്ന അജൈവ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു ഇതിൻറെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് ഗ്രീൻ കേരള കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരുന്നു ഇതിനുശേഷം ഗ്രീൻ കേരള കമ്പനി ഇവിടെ നിന്നും അജൈവ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് തുടങ്ങിയിരുന്നു എന്നാൽ കമ്പനിക്ക് ലഭിക്കേണ്ട തുകയുടെപാതി മാത്രംലഭിച്ചതിനാൽ ഗ്രീൻ കേരള കമ്പനി ഇവിടെ നിന്നും അജൈവ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത് നിർത്തിവച്ചിരുന്നുഇതിനിടയിലാണ് കഴിഞ്ഞദിവസം വണ്ടിപ്പെരിയാർ പഞ്ചായത്തിന്റെ സത്രത്തിലെമാലിന്യ പ്ലാന്റിൽ തീപിടുത്തം ഉണ്ടാവുന്നത് . ഈ തീപിടുത്തത്തിൽദുരൂഹത ഉള്ളതായി ആരോപണം ഉന്നയിച്ചു കൊണ്ടാണ് യുഡിഎഫ് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ രംഗത്ത് എത്തിയിരിക്കുന്നത് . മാലിന്യം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട ഗ്രീൻ കേരള കമ്പനി തുടർനടപടി ഉണ്ടാകാത്തതോടുകൂടിമാലിന്യം കുമിഞ്ഞു കൂടിയ സാഹചര്യത്തിൽ എങ്ങനെ പ്ലാന്റിൽ തീപിടുത്തം ഉണ്ടായത് എന്ന് അന്വേഷിക്കണമെന്നും പ്ലാന്റിൽ മാത്രം വൈദ്യുതി കണക്ഷൻ ഉള്ള സാഹചര്യത്തിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയിടത്ത് എങ്ങനെ തീപിടുത്തം ഉണ്ടായി എന്ന കാരണം ഗ്രാമപഞ്ചായത്ത് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് യുഡിഎഫ് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ വ്യാപാരപ്പവനിൽ വാർത്താസമ്മേളനം വിളിച്ചുചേർത്തത് ഈ വർഷത്തെ ബഡ്ജറ്റിൽ മാലിന്യ സംസ്കരണത്തിനായി പഞ്ചായത്തിൻറെ പ്ലാൻ ഫണ്ടിൽ 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നും അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തിട്ടില്ല എന്നും ഇതിൽ കൃത്യമായ അന്വേഷണം വേണമെന്നും യുഡിഎഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽആവശ്യപ്പെട്ടു.അജൈവമാലിന്യങ്ങൾ ഒരു കിലോയ്ക്ക് പത്തു രൂപ നിരക്കിൽ ശേഖരിക്കുന്നതിനായി ഗ്രീൻ കേരള കമ്പനിക്ക് കരാർ നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇവിടെ നിന്നും കൊണ്ടുപോയ മാലിന്യങ്ങൾ പാലക്കാട്ടേയ് കൊണ്ടുപോവുന്നതിന് പകരം മറ്റിടങ്ങളിൽ ചെയ്യുന്നതായി ഉള്ള വാർത്തകൾ മാധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണെന്നും ഭാരവാഹികൾ അറിയിച്ചു.വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് നടത്തുന്ന അഴിമതിയിൽ ഏറ്റവും അവസാനത്തെ ഭാഗമാണ് മാലിന്യ സംസ്കരണം ആയി ബന്ധപ്പെട്ട സംഭവം എന്ന് യുഡിഎഫ് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ ആൻറണി ആലഞ്ചേരി ആരോപിച്ചു.ശബരിമല വനമേഖലയോട് ചേർന്ന് കിടക്കുന്ന വണ്ടിപ്പെരിയാർ സത്രത്തിൽ മാലിന്യം ശേഖരം കുമിഞ്ഞു കൂടുകയും ഇവിടെ മാലിന്യം കത്തുന്നത് മൂലം പ്രകൃതി സംരക്ഷണത്തിന് തന്നെ ഭീഷണി ആവുകയും ഒപ്പം ജീവജാലങ്ങൾ ഉൾപ്പെടെ മരണം സംഭവിക്കും ചെയ്യുന്ന സാഹചര്യത്തിൽ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ നടക്കുന്ന ഇത്തരം പ്രകൃതിദോഷകരമായ സംഭവങ്ങൾക്ക് അടിയന്തര നടപടികൾ ഉണ്ടാവാത്ത പക്ഷം യുഡിഎഫിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും യുഡിഎഫ് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വണ്ടിപ്പെരിയാർ വ്യാപാരഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ യുഡിഎഫ് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ ആന്റണി ആലഞ്ചേരി ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷാജി പൈനാടത്ത് PA അബ്ദുൾ റഷീദ് ആർ ഗണേശൻ .യുഡിഎഫ് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹി ടി എച്ച് അബ്ദുൽ സമദ് ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ അയ്യപ്പൻ കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് രാജൻ കൊഴുവൻമാക്കൽ ഐഎൻടിയുസി പീരുമേട് റീജനൽ കമ്മിറ്റി പ്രസിഡണ്ട്കെ എസ് സിദ്ദിഖ് ഷാൻഅരുരി പ്ലാക്കൽ ഗീതാ നേശയ്യൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.