വേനലിൽ വെന്തുരുകി കേരളം ; സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ താപനില ഉയരും
വേനലില്‍ വെന്തുരുകി കേരളം. താപനില ക്രമാതീതമായി ഉയർന്നതോടെ ഇന്ന് ഏഴ് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.കൊല്ലം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഉയർന്ന താപനില 37°C വരെയും, കോട്ടയം, തൃശൂർ ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയും വർദ്ധിക്കാൻ സാധ്യതയുണ്ട്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്.