വന്യജീവി ശല്ല്യം തടയാൻ ശാശ്വത നടപടികൾ സ്വികരിക്കുക:-യൂത്ത് കോൺഗ്രസ് മാർച്ചും ധർണയും

കുമളി :വന്യജീവി ശല്ല്യം തടയാൻ ശാശ്വത നടപടികൾ സ്വികരിക്കുക,ചിന്നക്കാനാൽ റിസർവ് ഫോറസ്റ്റ് നോട്ടിഫിക്കേഷൻ റദ്ദ് ചെയുക,മതികെട്ടാനിൽ ജനവാസ മേഖലകൾ ഉൾപ്പടെ 1km ബഫർ സോണിന്റെ പരിധിയിലാക്കി ഇറക്കിയ അന്തിമവിഞ്ജാപനം റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്സ് പീരുമേട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ കുമളി ഫോറസ്റ്റ് ഓഫിസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
കലിയടങ്ങാതെ കാട്ടുമൃഗങ്ങൾ ജീവനെടുക്കുമ്പോൾ നിസംഗരായി സർക്കാരും വനം വകുപ്പും നോക്കുകുത്തിയായ് മാറിയിരിക്കുകയാണെന്നും ജനങ്ങളുടെ വികാരത്തിന് ഒപ്പം നിന്ന ജനപ്രതിനിധികളെയും കോൺഗ്രസ്സ് നേതാക്കളെയും പോലിസിന്നെ ഉപയോഗിച്ച് അക്രമിച്ചത് പ്രതിഷേധകരമാണെന്നും സർക്കാർ അനാസ്ഥ അവസാനിപ്പിച്ച് വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുവാൻ സാധിക്കാത്ത സർക്കാർ പൂർണ്ണ പരാജയമാണെന്നും മനുഷ്യ ജീവന് വില കൽപ്പിക്കാതെ സർക്കാർ മുൻമ്പോട്ട് പോയാൽ പ്രത്യാഗാതം വലുതായിരിക്കുമെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യാ പറഞ്ഞു.നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നിതിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.
ശാരി ബിനു ശങ്കർ , മനോജ് രാജൻ, റോബിൻ കാരക്കാട്ട്, പി.പി. റഹിം,ജോബി ജോസ്, ടിനു ദേവസ്യാ, ടോണി തോമസ്,കാജ പാമ്പനാർ,ഫെലിക്സ് ജി ഡാനി,ജോമോൻ ജോയി,അഖിൽ എൻ,നിസാമുധീൻ കല്ലറയ്ക്കൽ,എം. എം നൗഷാദ്, ജോബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.