തൊടുപുഴയിൽ വീട്ടിലേക്ക് ജീപ്പ് ഇടിച്ച് കയറ്റി യുവാവ്; രണ്ട് പേർക്ക് പരുക്ക്

Jan 22, 2024 - 09:40
 0
തൊടുപുഴയിൽ വീട്ടിലേക്ക് ജീപ്പ് ഇടിച്ച് കയറ്റി യുവാവ്; രണ്ട് പേർക്ക് പരുക്ക്
This is the title of the web page

തൊടുപുഴ അറക്കുളം പതിപ്പിള്ളിയില്‍ ഭാര്യയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഭാര്യാമാതാവിന്റെ വീട്ടിലേക്ക് യുവാവ് ജീപ്പിടിച്ച് കയറ്റി. സിറ്റൗട്ടും വാതിലും ജനലുകളും തകര്‍ന്നു. പിഞ്ചുകുഞ്ഞടക്കം 5 കുട്ടികളും 3 സ്ത്രീകളും വീട്ടിലുള്ളപ്പോഴായിരുന്നു സംഭവം. യുവാവിൻ്റെ ഭാര്യയ്ക്കും ഭര്‍തൃമാതാവിനും പരുക്കേറ്റു. സംഭവത്തില്‍ പതിപ്പിള്ളി സൂര്യകുന്നേല്‍ പ്രേംജിത്ത്(37) നെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലുമെന്ന് ഭീഷണിമുഴക്കിയായിരുന്നു യുവാവിൻ്റെ ആക്രമണം.സ്‌കൂള്‍ കുട്ടികളുമായി ഓട്ടം പോകുന്ന കമാന്‍ഡര്‍ ജീപ്പാണ് വീട്ടിലേക്ക് ഇടിച്ച് കയറ്റിയത്.മൂന്ന് തവണ വാഹനം മുന്നോട്ടും പിന്നോട്ടും എടുത്താണ് വാതില്‍ പൊളിച്ചത്. വിവരമറിഞ്ഞ് പോലീസെത്തിയാണ് ഇയാളെ പിടികൂടിയത്. വീടിന് 1 ലക്ഷം രൂപയുടെ നാശമുണ്ടായിട്ടുണ്ട്. ഇതിന് മുമ്പും ഇയാള്‍ ഈ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow