കുമളിയില്‍ ഇരുമ്പുകമ്പി തലയില്‍ പതിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

Sep 16, 2026 - 16:31
 0
കുമളിയില്‍ ഇരുമ്പുകമ്പി തലയില്‍ പതിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
This is the title of the web page

കുമളിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ച ശേഷം മടങ്ങുന്നതിനിടെ ഇരുമ്പുകമ്പി തലയില്‍ പതിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. കുമളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ശരണിനാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ ശരണിനെ കണ്ടതോടെ സുഹൃത്തുക്കളും, നാട്ടുകാരും, അധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംഭവസമയത്ത് ശരണിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു. അബദ്ധത്തില്‍ ഇരുമ്പ് കമ്പി തലയില്‍ പതിച്ചാവാം ശരണിന് പരിക്കേറ്റതെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് പോലീസും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും പരിശോധന നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow