ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഹോമിയോ ഹോസ്പിറ്റൽ പഞ്ചായത്ത് സിരാ കേന്ദ്രമായ ഇരട്ടയാർ ടൗണിൽ തന്നെ പ്രവർത്തനം തുടരണമെന്ന് ഇരട്ടയാർ സീനിയർ സിറ്റിസൺ ഫോറം നേതാക്കൾ ആവശ്യപ്പെട്ടു.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഹോമിയോ ഹോസ്പിറ്റൽ പഞ്ചായത്ത് സിരാ കേന്ദ്രമായ ഇരട്ടയാർ ടൗണിൽ തന്നെ പ്രവർത്തനം തുടരണമെന്ന് ഇരട്ടയാർ സീനിയർ സിറ്റിസൺ ഫോറം നേതാക്കൾ ആവശ്യപ്പെട്ടു.പ്രാദേശികവാദം പറഞ്ഞു ചില ആളുകൾ രാഷ്ട്രീയ ലാഭത്തിനായി നടത്തുന്ന പ്രസ്താവനങ്ങളും സമരങ്ങളും ഇരട്ടയാറ്റിലെ സാധാരണക്കാരായ ആളുകളോടുള്ള വെല്ലുവിളിയാണ് എന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഈട്ടിത്തോപ്പിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഹോസ്പിറ്റൽ കെട്ടിടം കാലപ്പഴക്കം മൂലം അപകടാവസ്ഥയിൽ ആവുകയും ഏകദേശം 10 വർഷം ആയിട്ട് ഫിറ്റ്നസ് ഇല്ലാതെ പ്രവർത്തിക്കുകയും ചെയ്യുകയായിരുന്നു. D.M.O യുടെ കർശന നിർദേശത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം മുതൽ ഹോസ്പിറ്റൽ ഇരട്ടയാറ്റിലേക്കു ഗ്രാമപഞ്ചായത്ത് മാറ്റി പ്രവർത്തനം തുടങ്ങിയത്. ഈട്ടിതോപ്പിൽ രോഗികൾ വളരെ കുറവാണ് എത്തിയിരുന്നത് ദിവസം പത്തിൽ താഴെ ആളുകൾ മാത്രമാണ് ഒ.പി യിൽ എത്തിയിരുന്നത്.
ഇരട്ടയാർ പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും പ്രയോജനകരമായല്ല ഈ സ്ഥാപനം അവിടെ പ്രവർത്തിച്ചിരുന്നത് . ഇപ്പോൾ ഇരട്ടയാറ്റിൽ പ്രവർത്തിക്കുമ്പോൾ പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നുമുള്ള രോഗികൾക്ക് എത്തുന്ന തിന് സൗകര്യപ്രദമാണ്. വയസായവർക്കും കുട്ടികൾക്കും ഉൾപ്പെടെ ഏറെ പ്രയോജനകരമാകുന്ന ഈ ഹോസ്പിറ്റൽ ഇരട്ടയാറ്റിൽ തന്നെ തുടരണമെന്നാണ് ആവശ്യപ്പെടുന്നത്.
പ്രാദേശികവാദം പറഞ്ഞു ചില ആളുകൾ രാഷ്ട്രീയ ലാഭത്തിനായി നടത്തുന്ന പ്രസ്താവനങ്ങളും സമരങ്ങളും ഇരട്ടയാറ്റിലെ സാധാരണക്കാരായ ആളുകളോടുള്ള വെല്ലുവിളിയാണ്. ആയതിനാൽ പഞ്ചായത്തും ഹോമിയോ ഡിപ്പാർട്ട്മെന്റും ഇത് ഇരട്ടയാറ്റിൽ തന്നെ സ്ഥിരമായി നിലനിർത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സീനിയർ സിറ്റിസൺ ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ ഔസേപ്പച്ചൻ ശൗര്യംകുഴി; ദേവരാജൻ ,പാപ്പാ താണോലി ,സിബി കുരിശുംമൂട്ടിൽ എന്നിവർ പങ്കെടുത്തു.

