ഇഎസ്എ വിജ്ഞാപനത്തിന്റെ മറവിൽ ഒരാളെയും ഒഴിപ്പിക്കാൻ അനുവദിക്കില്ല
ഇടുക്കി : ഇഎസ്എ വിജ്ഞാപനത്തിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ പൂർണ്ണമായി ഒഴിവാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ ആവശ്യപ്പെട്ടു. വിജ്ഞാപനത്തിന്റെ മറവിൽ ഒരാളെപ്പോലും ഒഴിപ്പിക്കാൻ അനുവദിക്കില്ല.
കേരളത്തിന്റെ മണ്ണും മനുഷ്യരും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ട വിഷയമാണിത്. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ് എന്നാൽ അതിന്റെ പേരിൽ പതിറ്റാണ്ടുകളായി ഈ മണ്ണിൽ ജീവിക്കുന്ന സാധാരണക്കാരുടെ വീടുകളും കൃഷിയും ഉപജീവനമാർഗങ്ങളും അനിശ്ചിതത്വത്തിലാക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ല. കരട് വിജ്ഞാപനത്തിൽ ഇടുക്കി ജില്ലയിലെ 47 വില്ലേജുകളാണ് പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽ വരുന്നത്.
കൃഷിഭൂമിയും ജനവാസ മേഖലകളും ഉൾപ്പെട്ടതോടെ കെട്ടിട നിർമ്മാണങ്ങൾക്കും കൃഷി രീതികൾക്കും ഭൂമി ക്രയവിക്രയങ്ങൾക്കും നിയന്ത്രണങ്ങൾ വരുമോ എന്ന ഭീതിയിലാണ് കർഷകർ.നിയന്ത്രണങ്ങൾ മലയോരത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കും.പരിസ്ഥിതി സംരക്ഷണത്തോടൊപ്പം പതിറ്റാണ്ടുകളായി മണ്ണിൽ അധ്വാനിക്കുന്ന കർഷകരുടെ ഉപജീവനവും ഭൂമിയുടെ അവകാശവും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന വാദം മലയോരത്ത് അതിശക്തമായി ഉയരുകയാണ്.
വനസംരക്ഷണത്തോടൊപ്പം ജനങ്ങളുടെ അവകാശങ്ങളും ഉപജീവനവും സംരക്ഷിക്കുന്ന പ്രായോഗിക നിലപാടാണ് വേണ്ടതെന്നും സലിംകുമാർ പറഞ്ഞു.കിസാൻ സഭ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മറയൂർ DFO ആഫിസിനു മുൻമ്പിൽ നടത്തിയ സമരം ഉൽഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു സലിം കുമാർ SM കുമാർ അദ്ധ്യക്ഷനായ സമരത്തിൽ കിസാൻ സഭ ജില്ലാ സെക്രട്ടറി Mk പ്രിയൻ-Tiഗണേശൻ - Ad: Tചന്ദ്രപാൽ - 1 ശശിധരൻ - സി ബിപാലന- KSM ജോർജ് - MRക മരവേൽ-ശശികുമാർ - Pപ്രഭു - സത്യരാജൻ - ബാലമുരുകൻ - ജോസഫ് കടവൻ എന്നിവർ പ്രസംഗിച്ചു.

