ലോഗോ തയ്യാറാക്കി സ്റ്റാറായി സബിൻ സ്കറിയ

Dec 6, 2023 - 14:14
 0
ലോഗോ തയ്യാറാക്കി സ്റ്റാറായി സബിൻ സ്കറിയ
This is the title of the web page

ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിന്റെ ലോഗോ തയാറാക്കിയത് കാൽവരിമൗണ്ട് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി സബിൻ സ്‌കറിയ.സ്കൂളിലെ ഫിസിക്സ് അധ്യാപകൻ ആനന്ദ് പോളിന്റെ നിർബന്ധത്തെ തുടർന്നാണ് സബിൻ ലോഗോ തയ്യാറാക്കി അയച്ചത്.കേരള തനിമ നിറഞ്ഞ ലോഗോയിൽ ഇടുക്കി ആർച്ച് ഡാം,കഥകളി,പെരിയാർ,വാദ്യോപകരണങ്ങൾ എന്നിവ സബിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ അയച്ച 40 ലോഗോകളിൽ നിന്നാണ് സബിൻ വരച്ച ലോഗോ തിരഞ്ഞെടുത്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ സബിനെ സെന്റ് ജോർജ് സ്കൂൾ മാനേജർ ഫാ.ജോസ് പറപ്പള്ളി ഉപഹാരം നൽകി ആദരിച്ചു.പെൻസിൽ ഡ്രോയിങ്, കളർ പെൻസിൽ എന്നിവയിൽ അഞ്ചാം ക്ലാസ്സ്‌ മുതൽ സബിൻ വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.അടുത്തിടെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റിൽ മൂന്നാം സ്ഥാനം നേടിയിരുന്നു.സ്കറിയ ,ലൈസാമ്മ എന്നിവരാണ് സബിന്റെ മാതാപിതാക്കൾ. സനൽ , സാന്ദ്ര എന്നിവർ സഹോദരങ്ങളാണ്

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow