ഇനി സുരക്ഷയോടെ കലോത്സവത്തിനെത്താം. കട്ടപ്പന പള്ളികവല റോഡിൻ്റെ നടപ്പാതയിലെ തകർന്ന സ്ലാബ് PWD അധികൃതകർ മാറ്റി സ്ഥാപിച്ചു

Dec 5, 2023 - 16:01
 0
ഇനി സുരക്ഷയോടെ കലോത്സവത്തിനെത്താം. കട്ടപ്പന പള്ളികവല റോഡിൻ്റെ നടപ്പാതയിലെ തകർന്ന സ്ലാബ്
 PWD അധികൃതകർ മാറ്റി സ്ഥാപിച്ചു
This is the title of the web page

ഇനി സുരക്ഷയോടെ കലോത്സവത്തിനെത്താം. കട്ടപ്പന പള്ളികവല റോഡിൻ്റെ നടപ്പാതയിലെ തകർന്ന സ്ലാബ്

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 PWD അധികൃതകർ മാറ്റി സ്ഥാപിച്ചു.കലോത്സവത്തോട് അനുബന്ധിച്ചും അല്ലാതെയും നിരവധി ആളുകൾ ഉപയോഗിക്കുന്ന നടപ്പാതയിലെ അപകട കെണി വിവിധ ആക്ഷേപങ്ങൾക്ക് ഇട നൽകിയിരുന്നു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന പള്ളികവലയിലാണ് നടപ്പാതയിലെ സ്ലാബ് തകർന്ന് കാൽനടയാത്രക്കാർക്ക് ഭീഷണി സൃഷ്ടിച്ചിരുന്നത്. സ്ലാബ് തകർന്ന് വലിയ ഗർത്തമാണ് ഉടലെടുത്തിരുന്നത്.ഇത് വിവിധ പ്രതിഷേധങ്ങൾക്ക് ഇട നൽകി.ഒപ്പം വാഴ നട്ടും പ്രതിഷേധിച്ചു.ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ അപകട ഭീഷണി ഒഴിവാക്കാൻ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇടുക്കി റവന്യു ജില്ലാ സ്കൂൾ കലോത്സവം പള്ളികവലയിലെ വിവിധ വേദികളിൽ ആരംഭിക്കാനിരിക്കെ ദേശിയപാത അതികൃതരുടെ അനങ്ങാപാറ നയം ആക്ഷേപത്തിന് ഇടവരുത്തി. എങ്കിലും ഇന്ന് രാവിലെയോട് കൂടി പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ സ്ലാബ് പുനസ്ഥാപിച്ചു. ഇതോടെ യാത്രക്കാരുടെ വലിയൊരു അപകട കെണിയാണ് ഒഴിവായത്.ഇനി കലോത്സവ വേദികളിലേക്ക് അടക്കം സുരക്ഷയോടെ വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും നടന്നുചെല്ലാം.

What's Your Reaction?

like

dislike

love

funny

angry

sad

wow