ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് അംഗം റെജി ഇലിപ്പുലിക്കാട്ട് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി

Dec 2, 2023 - 14:23
 0
ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് അംഗം റെജി ഇലിപ്പുലിക്കാട്ട് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി
This is the title of the web page

ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് അംഗം റെജി ഇലിപ്പുലിക്കാട്ട് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ എം ജി എൻ ആർ ഇ ജി സോഷ്യൽ ഓഡിറ്റ് ഗ്രാമ സഭയിൽ ഗ്രാമ പഞ്ചായത്ത് അംഗമായ തന്നോട് അധിക്ഷേപകരമായി സംസാരിച്ച റിസോഴ്സ് പേഴ്സൺമാരെ സോഷ്യൽ ഓഡിറ്റ് ടീമിൽ നിന്ന് മാറ്റണമെന്ന് ആവശ്യം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പ്രശ്നം മുമ്പ് ഗ്രാമ പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ച ചെയ്തിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റിസോഴ്സ് പേഴ്സൺമാർ ഗ്രാമ പഞ്ചായത്ത് അംഗത്തോട് മോശമായി പെരുമാറിയെന്ന കാര്യം പഞ്ചായത്ത് പ്രസിഡന്റും അന്ന് കമ്മറ്റിയെ അറിയിച്ചിരുന്നു. മേലിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാകരുതെന്നും പ്രശ്നത്തിൽ നടപടി സ്വീകരിക്കണമെന്നും കമ്മറ്റി ഒന്നടങ്കം ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നിട്ടും ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് ഭരണ സമിതി തയ്യാറായില്ലെന്ന് റെജി ഇലിപ്പുലിക്കാട് ആരോപിച്ചു.റിസോഴ്സ് പേഴ്സൺമാരെ സോഷ്യൽ ഓഡിറ്റ് ടീമിൽ നിന്ന് മാറ്റണമെന്ന് ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow