ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക ലാലി സെബാസ്റ്റ്യന് ഗുരുശ്രേഷ്ഠാ പുരസ്കാരം

Dec 2, 2023 - 14:03
 0
ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക
ലാലി സെബാസ്റ്റ്യന് ഗുരുശ്രേഷ്ഠാ പുരസ്കാരം
This is the title of the web page

അഖിലേന്ത്യാ അവാർഡ് ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകം നൽകുന്ന ഗുരുശ്രേഷ്ഠാ എച്ച് എസ് എസ് വിഭാഗം പുരസ്കാരത്തിന്
ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച് എസ് എസ് ലെ ലാലി സെബാസ്റ്റ്യൻ അർഹയായി.വിദ്യാഭ്യാസ മേഖലയിലും സാമൂഹിക  മേഖലയിലും ജീവകാരുണ്യ മേഖലയിലും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്. കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്മെൻ്റിന് കീഴിലുള്ള സ്കൂളുകളിൽ 1996 മുതൽ അധ്യാപികയായി ജോലി ചെയ്തിരുന്ന ലാലി സെബാസ്റ്റ്യൻ  2002 മുതൽ ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച് എസ് എസിലെ സുവോളജി അധ്യാപികയാണ്.
അധ്യാപക പരിശീലനത്തിന്റെ ജില്ലാ റിസോഴ്സ് ഗ്രൂപ്പ് , സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം, എച്ച് എസ് എസ് വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോലസൻ്റ് കൗൺസിലിംഗ് സെൽ  - സ്പെഷ്യൽ ഫാക്കൽറ്റി മെമ്പർ എന്നീ നിലകളിൽ ടീച്ചർ സ്ത്യുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടിയും സാമൂഹിക സാമ്പത്തിക  മേഖലകളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടിയും ലാലിടീച്ചർ ചെയ്യുന്ന  പ്രവർത്തനങ്ങൾ  എറെ ശ്രദ്ധേയമാണ്. ഉപ്പുതറ എച്ച് എസ് എസിലെ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ  നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow