ഭാഷാന്തരങ്ങൾക്കുമപ്പുറം കർഷക കൂട്ടായ്മയുമായി ഇൻഫാം

Nov 30, 2023 - 15:44
 0
ഭാഷാന്തരങ്ങൾക്കുമപ്പുറം കർഷക കൂട്ടായ്മയുമായി ഇൻഫാം
This is the title of the web page

ഭാഷാന്തരങ്ങൾക്കുമപ്പുറം കർഷക കൂട്ടായ്മയുമായി ഇൻഫാം തമിഴ്നാട്ടിലും പ്രവർത്തനമാരംഭിച്ചു.ഇൻഫാം തമിഴ്നാട് സംസ്ഥാന സമിതിയുടെ ഉദ്ഘാടനം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജാതിമത രാഷ്ട്രീയ ഭാഷകൾക്കതീതമായി 3000ത്തിലധികം കർഷക കുടുംബങ്ങളാണ് തേനി, മധുര, ദിണ്ടിഗൽ, തിരുനെൽവേലി ജില്ലകളിലായി ഇൻഫാം സംഘടനയിൽ ഒത്തുചേർന്നിരിക്കുന്നത്. കമ്പ്, ചോളം, മെയ്സ്, പശു വളർത്തൽ, പുൽകൃഷി തുടങ്ങിയ കൃഷികളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരാണ് സംഘടനയിൽ അംഗങ്ങളായിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കർഷകരിൽ നിന്ന് കാലിത്തീറ്റ നിർമ്മാണത്തിന് ആവശ്യമായ വെള്ളച്ചോളം, മെയ്സ്, കമ്പ് എന്നിവയും വെളിച്ചെണ്ണ നിർമ്മാണത്തിന് ആവശ്യമായ തേങ്ങയും ഇൻഫാം സംഭരിക്കും. കൂടാതെ പച്ചക്കറി ഉത്പാദനത്തിലും സംഭരണത്തിലും വിതരണത്തിലും കർഷകർക്കൊപ്പം പ്രവർത്തിക്കും.

യോഗത്തിൽ ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരകുന്നേൽ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി സണ്ണി അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര, ദേശീയ ട്രഷറർ ജയ്സൺ ചെമ്പിളായിൽ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ എസ് മാത്യു മാംപറമ്പിൽ, ജോയി തെങ്ങുംകുടി, തമിഴ്നാട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ് ഷണ്മുഖവേൽ മുരുകയ്യാ, പി സുരുളിവേൽ, മൈക്കിൾ സവാരി മുത്തു, വി എസ് ഗണേശൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇൻഫാം തമിഴ്നാട് സംസ്ഥാന സമിതി പ്രസിഡന്റ് ആർ.കെ. ദാമോദരൻ സ്വാഗതവും സെക്രട്ടറി എസ് അരുളാനന്ദം നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow