ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജകുമാരി മണ്ഡലം കമ്മറ്റി പ്രസിഡന്റ് ആയി റോയി ചാത്തനാട്ട് ചുമതലയേറ്റു

Nov 30, 2023 - 14:33
 0
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജകുമാരി മണ്ഡലം കമ്മറ്റി പ്രസിഡന്റ് ആയി റോയി ചാത്തനാട്ട് ചുമതലയേറ്റു
This is the title of the web page

വരാൻ പോകുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുനഃസംഘടന പ്രവർത്തങ്ങളും ക്യാമ്പയിനുകളും നടത്തി വരികയാണ് . ജില്ലയിലെ വിവിധ മണ്ഡലം കമ്മറ്റികൾ പുനഃസംഘടിപ്പിക്കുകയും പുതിയ മണ്ഡലം പ്രസിഡന്റ്മാർ ചുമതല ഏൽക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായാണ് രാജകുമാരി മണ്ഡലം പ്രസിഡൻ്റായി റോയി ചാത്തനാട്ടിനെ തെരഞ്ഞെടുത്തത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

1981 കാലഘട്ടത്തിൽ മൂലമറ്റം ഗവ ഹൈസ്കൂളിൽ നിന്നും കെ എസ്‌ യു യുണിറ്റ് പ്രസിഡന്റ് ആയി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. 1999-ൽ ആവണക്കുംച്ചാൽ ടൗൺ കമ്മറ്റി പ്രസിഡന്റായി ചുമതലയേറ്റു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്,ദേശിയ കർഷക തൊഴിലാളി ഫെഡറേഷൻ ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ്,കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ഉടുമ്പൻചോല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയും ഐ എൻ റ്റി യു സി ഉടുമ്പൻചോല മേഖല പ്രസിഡന്റ് ആയും പ്രവർത്തിച്ചു വരുന്നു. രാജകുമാരി മണ്ഡലം കമ്മറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ ഡി സി സി പ്രസിഡന്റ് സി പി മാത്യുവിൽ നിന്നും റോയി ചാത്തനാട്ട് ചുമതയേറ്റു .

പുതുതായി ചുമതയേറ്റ മണ്ഡലം കമ്മറ്റിക്ക് ഇടുക്കി ജില്ലാ കമ്മറ്റി പ്രസിഡന്റ് സി പി മാത്യു ആശംസകൾ നേർന്നു. 

നഷ്ടപ്പെട്ട പഞ്ചായത്ത് ഭരണം തിരികെ പിടിക്കുന്നതിനു പ്രാധാന്യം നൽകികൊണ്ട് ബൂത്ത് തലം മുതൽ പാർട്ടിയെ സജീവമാക്കുമെന്ന് നിയുക്‌ത മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ട് പറഞ്ഞു. 

ചടങ്ങിൽ മുൻ മണ്ഡലം പ്രസിഡന്റ് ആയിരുന്ന ബോസ് പി മാത്യുവിനെ ആദരിച്ചു. എ ഐ സി സി അംഗം അഡ്വ ഇ എം ആഗസ്തി,കെ പി സി സി സെക്രട്ടറിമാരായ എം എൻ ഗോപി,തോമസ് രാജൻ,യു ഡി എഫ് നിയോജകമണ്ഡലം കൺവീനർ ബെന്നി തുണ്ടത്തിൽ,ബ്ലോക്ക് പ്രസിഡന്റ് എം പി ജോസ്,യു ഡി എഫ് മണ്ഡലം ചെയർമാൻ ജോസ് കണ്ടത്തിൻകര,ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow