കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു

Nov 29, 2023 - 13:38
 0
കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂൾ  വിദ്യാർത്ഥികൾക്കായി  ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു
This is the title of the web page

കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഇടുക്കി ജില്ലാ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാസ്‌വേഡ് 2023 - 24 എന്ന പേരിലാണ് വെള്ളയാംകുടി സെന്റ്. ജെറോംസ് സ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് നടത്തിയത് . 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കുട്ടികളുടെ വ്യക്തിത്വ വികസനവും ഉപരിപഠന സാധ്യതകളും മുൻനിർത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനമാണ് സെന്റ്. ജെറോംസ് സ്കൂളിൽ നടന്നത്. ഫാദർ ജോസഫ് ഉമ്മിക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് വിൻസി സെബാസ്റ്റ്യൻ, ന്യൂനപക്ഷ പരിശീലന കേന്ദ്ര പ്രിൻസിപ്പൽ ഡോക്ടർ അനിത ഐസക് , പി.ടി.എ പ്രസിഡന്റ് ജോജോ കുറക്കച്ചിറ , തുടങ്ങിയവർ പങ്കെടുത്തു . എയ്ഞ്ചൽ മത്തായി വ്യക്തിത്വ വികസനത്തെക്കുറിച്ചും ബിജു ജോസഫ് കരിയർ ഗൈഡൻസിനെ കുറിച്ചും ക്ലാസ്സ്‌ നയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow