കട്ടപ്പന സീഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലാപ് ടോപ്പ് വിതരണം നടത്തി. 259 കുട്ടികൾക്കാണ് ലാപ്ടോപ്പ് ലഭിച്ചത്

Nov 18, 2023 - 14:21
 0
കട്ടപ്പന സീഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലാപ് ടോപ്പ് വിതരണം നടത്തി. 259 കുട്ടികൾക്കാണ് ലാപ്ടോപ്പ് ലഭിച്ചത്
This is the title of the web page

ലാപ്ടോപ്പുകളുടെ രണ്ടാം ഘട്ട വിതരണമാണ് കടപ്പനയിൽ നടന്നത്. സീഡ് ജില്ല കോർഡിനേറ്റർ ആലീസ് വർഗീസ് ലാപ്ടോപ്പുകളുടെ ഉത്ഘാടനം നിർവ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സാധാരണ ജനങ്ങൾക്ക് കൈത്താങ്ങാകാനാണ് സീഡ് ശ്രമിക്കുന്നത്. സീഡിന്റെ കമ്മ്യൂണിറ്റി യൂത്ത് എംപവർമെന്റിന്റെ പദ്ധതി പ്രകാരമാണ് ലാപ്ടോപ്പ് വിതരണം ചെയ്യുന്നത്. 50% സബ്സിഡിയോടെയാണ് ലാപ്ടോപ്പ് നൽകുന്നത്. നാഷണൽ എൻ ജി ഒ കോൺഫെഡറേഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കട്ടപ്പനയിൽ 9 പഞ്ചായത്തുകളിലായി 259 ലാപ് ടോപ്പുകളാണ് വിതരണം ചെയ്തത്. സ്കൂൾ കോളേജ് കുട്ടികൾക്കായാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്.
 പഞ്ചായത്തടിസ്ഥാനത്തിലാണ്  ലാപ്ടോപ്പ് കളുടെ വിതരണം നടന്നത് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഉദ്ഘാടനയോഗത്തിൽ  സീഡ് പ്രസിഡന്റ് രാജമ്മ രാജൻ അധ്യക്ഷത വഹിച്ചു.ബിന്ദു ലോഹിതദാക്ഷൻ , ബീന സിന്തോൾ, ജാൻസി ഷാജി, ലിസി തോമസ്, സിനി മനോജ്, ലിസി തോമസ്എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow